കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ബ്ലൂ വെയ്ൽ ഗെയിം കാരണമല്ലെന്ന് ബന്ധുക്കൾ. പ്രേമനൈരാശ്യവും അമ്മയുമായി വഴക്കിട്ടതുമാണ് യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
ശനിയാഴ്ച രാത്രിയാണ് തൃക്കൂർ സ്വദേശിയായ സുജിത്തി(26)നെ കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവാവിന്റെ കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് എഴുതിയത് കണ്ട ആശുപത്രി ജീവനക്കാരാണ് സംഭവം ബ്ലൂ വെയ്ൽ ഗെയിമിന്റെ ഭാഗമാണോയെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്.
വെറും സംശയമായി ജീവനക്കാർ പറഞ്ഞ കാര്യം വേഗത്തില്‍ പടർന്നു. തൃശൂരിൽ ഇരുപത്താറുകാരൻ ബ്ലൂ വെയ്ൽ ഗെയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു വാർത്ത പ്രചരിച്ചത്.
എന്നാൽ സംഭവത്തിന് പിന്നിൽ ബ്ലൂ വെയ്ൽ ഗെയിം അല്ലെന്നും, പ്രേമനൈരാശ്യമാണെന്നുമാണ് ബന്ധുക്കളും യുവാവും പ്രതികരിച്ചിരിക്കുന്നത്.
കൈത്തണ്ടയിൽ പ്രേമിച്ചിരുന്ന പെൺകുട്ടിയുടെ പേരാണ് ബ്ലേഡ് കൊണ്ട് എഴുതിയത്. സംഭവദിവസം അമ്മയുമായി യുവാവ് വഴക്കിടുകയും ചെയ്തിരുന്നു. തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മൊബൈൽ ഗെയിം കളിക്കുന്ന ശീലമുണ്ട്. പക്ഷേ, ഇയാൾ രാത്രി പത്ത് മണിക്ക് ശേഷം ഗെയിം കളിക്കാറില്ലെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.
സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരിൽ നിന്നും ഇതുവരെ സ്ഥിരീകരണം കിട്ടിയിട്ടില്ലെന്നാണ് നെടുമ്പുഴ പോലീസ് അറിയിച്ചത്.
The post ചതിച്ച് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു; നാട്ടുകാര്‍ ബ്ലു വെയ്ൽ കളിക്കാരനാക്കി appeared first on Daily Indian Herald.