ബംഗളൂരു: അനധികൃത സ്വത്ത് സമ്പാ ദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന എഐഎഡിഎംകെ നേതാവ് ശശികല ജയിലില്‍ സ്വതന്ത്ര വിഹാരം നടത്തുന്ന ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. ശശികല സാധാരണ വസ്ത്രത്തില്‍പുറത്തുപോകുന്നതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ശശികലയും ബന്ധു ഇളവരസിയും ജയിലിലേയ്ക്ക് വരുന്ന ദൃശ്യങ്ങളാണ് മുന്‍ ജയില്‍ ഡിഐജി ഡി രൂപ, കര്‍ണാടക പൊലീസിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് (എസിബി) കൈമാറിയിരിക്കുന്നത്.
ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശശികലയ്ക്ക് വേണ്ടി ജയില്‍ അധികൃതര്‍ നിയമവിരുദ്ധ സഹായം ചെയ്യുന്നത് പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് രൂപയെ ഗതാഗത വകുപ്പിലേയ്ക്ക് മാറ്റിയിരുന്നു.ജയില്‍ ഗാര്‍ഡുകള്‍ക്ക് മുന്നിലൂടെ സാധാരണ വസ്ത്രമണിഞ്ഞ ശശികലയും ഇളവരസിയും കയ്യില്‍ ബാഗുകളുമായി മെയിന്‍ ഗേറ്റിലൂടെ അകത്ത് കടക്കുന്നതിന്റെ വീഡിയോ ഫൂട്ടേജും ചിത്രങ്ങളുമാണ് രൂപ എസിബിക്ക് കൈമാറിയിരിക്കുന്നത്. വനിതാ ജയില്‍ സൂപ്രണ്ട് ഇവരെ അനുഗമിക്കുന്നുണ്ട്. എവിടെയാണ് അവര്‍ പോയതെന്നും ആരാണ് ഇത്തരത്തില്‍ പുറത്തുപോകാന്‍ അവര്‍ക്ക് അനുമതി നല്‍കിയതെന്നും അന്വേഷിക്കണമെന്ന് രൂപ ആവശ്യപ്പെട്ടു.
The post ശശികലയ്ക്കു ജയിലും വീടുപോലെ.! ജയില്‍ ഗാര്‍ഡുകള്‍ക്ക് മുന്നിലൂടെ സാധാരണ വസ്ത്രമണിഞ്ഞ ശശികല ജയിലില്‍നിന്ന് പുറത്തുപോയി വരുന്ന ദൃശ്യങ്ങള്‍ പുറത്ത് appeared first on Daily Indian Herald.