Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

സണ്ണി ലിയോണിന് കേരളത്തില്‍ വന്നതിന് കൊടുത്ത പ്രതിഫലം കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ വാങ്ങുന്നതിലും കുറവ്

$
0
0

സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തി മടങ്ങിയതിന്റെ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല.

സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത് ആദ്യമായിട്ടായിരുന്നില്ല. മുമ്പ് വനിത ഫിലിം അവാര്‍ഡിനും കേരളത്തില്‍ എത്തിയിരുന്നു.

സെലിബ്രിറ്റികളെ അതിഥികളായി കൊണ്ടുവരുന്നത് ഇത്തിരി പണച്ചെലവുള്ള കാര്യമാണ്. സണ്ണി ലിയോണിന്റെ കാര്യത്തില്‍ 14 ലക്ഷം രൂപയാണത്രെ ഇത്തരത്തില്‍ ഈടാക്കുന്നത്.

പണം മാത്രം പോര സണ്ണി ലിയോണ്‍ കേരളത്തില്‍ എത്താന്‍. മുംബൈയില്‍ നിന്ന് രണ്ട് ബിസിനസ് ക്ലാസ്സ് വിമാന ടിക്കറ്റുകള്‍, പിന്നെ കേരളത്തിലെത്തിയാല്‍ സുരക്ഷയ്ക്ക് ബൗണ്‍സര്‍മാരും.

ആവശ്യപ്പെടുന്ന ദിവസം സണ്ണി ലിയോണ്‍ ഫ്രീ ആയിരിക്കുകയും വേണം. അങ്ങനെയെങ്കില്‍ സണ്ണി ലിയോണിനെ കേരളത്തില്‍ കൊണ്ടുവരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല.

ഇങ്ങനെ ഒരു ഉദ്ഘാടനത്തിന് വിളിക്കാന്‍ സണ്ണി ലിയോണിനെ നേരിട്ട് പരിചയം ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല.

അതിനാണ് സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികള്‍. അവരുമായി ബന്ധപ്പെട്ടാല്‍ ഏത് താരത്തേയും കേരളത്തിന്റെ മണ്ണില്‍ ഇറക്കാം.

കേരളത്തിലെ തന്നെ പല സൂപ്പര്‍ സ്റ്റാറുകളും ഇത്തരം ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. 30 മുതല്‍ 40 ലക്ഷം രൂപ വരെ ആണത്രെ അവര്‍ ഒരു ഉദ്ഘാടനത്തിന് പ്രതിഫലം ആയി വാങ്ങുന്നത്.

കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ കണക്ക് വച്ച് നോക്കുമ്പോള്‍ ലാഭം സണ്ണി ലിയോണ്‍ തന്നെ ആണെന്ന് പറയേണ്ടിവരും. കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ ആളെക്കൂട്ടാനും സണ്ണി ലിയോണിന് കഴിയും.

The post സണ്ണി ലിയോണിന് കേരളത്തില്‍ വന്നതിന് കൊടുത്ത പ്രതിഫലം കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ വാങ്ങുന്നതിലും കുറവ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles