സിനിമയില്‍ അഭിനയം തുടങ്ങിയതെ ഉള്ളുവെങ്കിലും സ്വാതി കുടുംബ ജീവിതത്തിലേക്ക് മാറിയിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. യാഷിന്‍ പണേക്കട് എന്നയാളാണ് സ്വാതിയുടെ വരന്‍.
അധികം സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കലിും നടി സ്വാതി നാരായണനെ മലയാളികള്‍ക്ക് പരിചയമുണ്ട്.
സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് സ്വാതി സിനിമയില്‍ ആദ്യമായി അഭിനയിച്ചിരുന്നത്. ആദ്യ സിനിമയില്‍ ജയസൂര്യയെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ഷീലയെ അങ്ങനെ ആരും മറക്കില്ല.
സ്വാതിയുടെ വലിയ ആഡംബര കല്യാണമായിരുന്നില്ല. എന്നാല്‍ പരാമ്പരാഗതമായ ശൈലിയിലായിരുന്നു എന്ന് തോന്നുന്ന തരത്തിലുള്ള വേഷത്തിലുള്ള സ്വാതിയുടെ വിവാഹ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
ആരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും സ്വാതി മലയാളത്തില്‍ ബാലനടിയായി ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു.
കലഭവന്‍ മണി നായകനായി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ വാസന്തിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് സ്വാതിയായിരുന്നു.
സു സു സുധി വാത്മീകം എന്ന സിനിമയ്ക്ക് ശേഷം സ്വാതി തമിഴിലും അഭിനയിച്ചിരുന്നു. ഇല്ലൈ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെയായിരുന്നു സ്വാതി അവതരിപ്പിച്ചിരുന്നത്.
പെരുമ്പാവൂര്‍ സ്വദേശിയായ സ്വാതി ഒരു ആയുര്‍വേദ ഡോക്ടറാണ്. ഡോക്ടര്‍ എന്നതിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാതി.
നടി ആശ ശരത്തായിരുന്നു സ്വാതിയെ സിനിമയിലേക്ക് കൊണ്ടു വന്നത്.
The post ജയസൂര്യയെ ഒവിവാക്കിയ നടിയുടെ വിവാഹം കഴിഞ്ഞു appeared first on Daily Indian Herald.