കണ്ണൂര്‍: വീണ്ടും കൊലയാളി ഗെയിം . കേരളത്തില്‍ വീണ്ടും ബ്ലൂവെയ്ല്‍ ആത്മഹത്യ. ഇരയായത് കണ്ണൂരിലെ ഐടിഐ വിദ്യാര്‍ഥി. ഇക്കഴിഞ്ഞ മേയ് മാസം കണ്ണൂരില്‍ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി സാവന്ത് ബ്ലൂ വെയ്ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. തെളിവായി കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ സാവന്തിന്റെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു. ചിലപ്പോള്‍ സുഹൃത്തുക്കളെ കാണാനാണെന്ന് മാതാപിതാക്കളോട് കള്ളം പറഞ്ഞ ശേഷം രാത്രി ഒറ്റയ്ക്ക് പുറത്തുപോവുമായിരുന്നു. പിന്നീട് പുലര്‍ച്ചെയാണു മടങ്ങി വന്നിരുന്നത്.
ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്നു പലതവണ കൗണ്‍സിലിങ്ങിനു വിധേയനാക്കിയെന്നു സാവന്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരം പേയാട് സ്വദേശി മനോജിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്നാണു സാവന്തിന്റെ കുടുംബാംഗങ്ങള്‍ തങ്ങളുടെ അനുഭവം തുറന്നുപറഞ്ഞത്.
The post കേരളത്തില്‍ വീണ്ടും ബ്ലൂവെയ്ല്‍ ആത്മഹത്യ; ഇരയായത് കണ്ണൂരിലെ ഐടിഐ വിദ്യാര്‍ഥി appeared first on Daily Indian Herald.