Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

അറബ് ഉപരോധം; ഖത്തറിലെ ഇറക്കുമതി കുറഞ്ഞു; സാധനങ്ങളുടെ വിലകൂടി

$
0
0

അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം പതുക്കെയാണെങ്കിലും രാജ്യത്തെ ബാധിച്ചുതുടങ്ങിയതായി സൂചന.

കഴിഞ്ഞ മാസം ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടായി. അതോടൊപ്പം റിയല്‍ എസ്റ്റേറ്റ് വ്യാപാര രംഗത്ത് വലിയ തകര്‍ച്ചയും നേരിട്ടു തുടങ്ങി.

ഖത്തറുമായുള്ള റോഡ് ബന്ധം സൗദി വിച്ഛേദിക്കുകയും കപ്പല്‍ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെ അത്യാവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ആവശ്യത്തിന് ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഖത്തര്‍.

കഴിഞ്ഞ മാസം ഖത്തറിലെ ഇറക്കുമതി മൂന്നിലൊന്ന് കുറഞ്ഞിരുന്നു. ഇത് വലിയ തോതിലുള്ള വിലവര്‍ധനവിന് കാരണമായി.

വര്‍ഷാദ്യത്തേക്കാള്‍ ഭക്ഷ്യസാധനങ്ങളുടെയും പാനീയങ്ങളുടെയും വില കഴിഞ്ഞ മാസം 4.5 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സാധനങ്ങളുടെ വിലയില്‍ 2014നു ശേഷം ഇത്രവലിയ വിലവര്‍ധന ഖത്തറിലുണ്ടാകുന്നത് ഇതാദ്യമാണ്.

ജൂണില്‍ 2.4 ശതമാനമായിരുന്നു വിലവര്‍ധന. പാലുല്‍പ്പന്നങ്ങള്‍ക്ക് പ്രധാനമായും സൗദിയെ ആയിരുന്നു ഖത്തര്‍ ആശ്രയിച്ചിരുന്നത്. ഉപരോധം വന്നതോടെ ഇവ ദൂരെദിക്കുകളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട് സാഹചര്യുണ്ടായി.

എന്നാല്‍ വസ്ത്രം, പാദരക്ഷകള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വില കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം വീട്, കെട്ടിടങ്ങള്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് സാധനങ്ങളുടെ വിലയില്‍ വലിയ ഇടിവുണ്ടായതും ഖത്തറിന് തിരിച്ചടിയായതായി കണക്കാക്കപ്പെടുന്നു.

3.6 ശതമാനത്തിന്റെ കുറവാണ് ഈ മേഖലയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ജൂണില്‍ ഇത് 2.9 ആയിരുന്നു.

The post അറബ് ഉപരോധം; ഖത്തറിലെ ഇറക്കുമതി കുറഞ്ഞു; സാധനങ്ങളുടെ വിലകൂടി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles