1947 ൽ ജനിച്ചവർക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്ക് അത്യാകർഷകമായ ഓഫറുമായി കൊച്ചി മെട്രോ എത്തുന്നു.
ഇവർക്ക് ഏഴ് ദിവസത്തേക്ക് കൊച്ചി മെട്രോയിലെ യാത്ര തികച്ചും സൗജന്യമാണ് ഇന്ന് ആരംഭിക്കുന്ന ഓഫർ ഏഴ് ദിവസത്തേക്ക് ഉണ്ടാകും. ആഗസ്റ്റ് 21 വരെയാണ് ഈ സൗജന്യയാത്ര. ഇനി മുതൽ 7 ദിവസത്തേക്ക് 70 കാർക്ക് കൊച്ചി മെട്രോയിൽ സൗജന്യമായി സഞ്ചരിക്കാം.
സ്വാതന്ത്ര്യത്തിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കാനാണ് ഈ പ്രത്യേക ഓഫറെന്ന് കൊച്ചി മെട്രോ റെയിൽ അധിതൃതർ( കെഎംആർഎൽ) അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
1947 ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കൂ.
The post നിങ്ങള്‍ ജനിച്ചത് 1947 ല്‍ ആണോ? എങ്കില്‍ കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍ ഇതാണ് appeared first on Daily Indian Herald.