Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കളക്ടറുടെ വിലക്കിന് പുല്ലുവില; പാലക്കാട്ടെ സ്കൂളിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തി

$
0
0

ജില്ലാ കളക്ടറുടെ വിലക്ക് മറികടന്ന് പാലക്കാട്ടെ എയ്ഡഡ് സ്കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പതാക ഉയർത്തി. മൂത്താംതറ കർണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്.

ആർഎസ്എസ് അനുഭാവികളുടെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണ് മൂത്താംതറ കർണ്ണകിയമ്മൻ സ്കൂൾ.

നേരത്തെ, ആർഎസ്എസ് മേധാവി സ്കൂളിൽ പതാക ഉയർത്താൻ പാടില്ലെന്ന് ജില്ലാ കളക്ടർ പി മേരിക്കുട്ടി നിർദേശം നൽകിയിരുന്നു. ജനപ്രതിനിധികളോ, അദ്ധ്യാപകരോ അല്ലാത്തവർ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളിൽ പതാക

ഉയർത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജില്ലാ കളക്ടർ മോഹൻ ഭാഗവതിനെ പതാക ഉയർത്തുന്നതിൽ നിന്നും വിലക്കിയത്.

ആഗസ്റ്റ് 15 ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ജില്ലാ കളക്ടർ ഇതുസംബന്ധിച്ച നോട്ടീസ് സ്കൂൾ അധികൃതർക്ക് കൈമാറിയത്.

എന്തുവില കൊടുത്തും സർ സംഘചാലക് മോഹൻ ഭാഗവത് സ്കൂളിൽ പതാക ഉയർത്തുമെന്നാണ് ആർഎസ്എസ് പ്രവർത്തകർ പ്രഖ്യാപിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു.

ഫ്ലാഗ് കോഡും നിയമവുമനുസരിച്ച് ആർക്കും ദേശീയ പതാക ഉയർത്താമെന്നാണ് ആർഎസ്എസ് ബിജെപി നേതാക്കൾ വാദിച്ചത്.

ഒടുവിൽ രാവിലെ 9.15ഓടെയാണ് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തിയത്.

ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും തഹസിൽദാരും സ്കൂളിലെത്തിയിരുന്നു. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവരുടെയെല്ലാം സാന്നിദ്ധ്യത്തിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്.

സർക്കാർ നിർദേശം മറികടന്ന് സ്കൂളിൽ പതാക ഉയർത്തിയ മോഹൻ ഭാഗവതിനെതിരെയും സ്കൂൾ മാനേജ്മെന്റിനെതിരെയും പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.

The post കളക്ടറുടെ വിലക്കിന് പുല്ലുവില; പാലക്കാട്ടെ സ്കൂളിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles