ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ മടിച്ച മാന്യനായ മദ്യപന് കിട്ടിയത് എട്ടിന്റെ പണി.
മദ്യം വാങ്ങി നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങിയ ചെറുപ്പക്കാരനാണ് എട്ടിന്റെ പണിയും നല്‍കി ഓടി മറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി പെരുമ്പാവൂരിലായിരുന്നു സംഭവം. വരിയില്‍ നില്‍ക്കാന്‍ മടിച്ച് മാറി നില്‍ക്കുന്ന മദ്യപനു മുന്നില്‍ സഹായ ഹസ്തവുമായി ചെറുപ്പക്കാരനെത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ക്യൂ നില്‍ക്കാതെ മാറി നിന്നിരുന്ന ഇദ്ദേഹത്തെ സഹായിക്കാനെത്തിയ ചെറുപ്പക്കാരന്‍ ഏതു ബ്രാന്‍ഡാണ് വേണ്ടതെന്ന് ചോദിച്ച് പണവും വാങ്ങി ക്യൂവില്‍ നിന്നു.
നീണ്ട ക്യൂവില്‍ ഇടിച്ചു കയറി സാധനവും വാങ്ങിയാണ് അയാള്‍ തിരിച്ചെത്തിയത്.
ക്യൂവിനിടയില്‍ ഇടിച്ചു കയറിയ ചെറുപ്പക്കാരന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സാധനവുമായി തിരിച്ചെത്തി.
കമ്മീഷന്‍ പോലും വാങ്ങിക്കാതെ സാധനവും നല്‍കി ചെറുപ്പക്കാരന്‍ പോവുകയും ചെയ്തു.
ക്യൂ നില്‍ക്കാതെ മദ്യം വാങ്ങിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കൂട്ടുകാര്‍ക്കൊപ്പം മിനുങ്ങാനിരുന്നപ്പോഴാണ് മദ്യപന് തനിക്ക് ചതി പറ്റിയെന്ന് മനസ്സിലായത്.
മദ്യമായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്. നല്ല കടുപ്പത്തിലുള്ള കട്ടന്‍ചായ കുപ്പിയില്‍ അടച്ച് പശ തേച്ച് ഒട്ടിച്ചായിരുന്നു ഇയാള്‍ക്ക് ലഭിച്ചത്.
പിറ്റേ ദിവസം ഇദ്ദേഹത്തിന്റെ സുഹൃത്തിനും ഇതേ അനുഭവം ഉണ്ടായെന്നും പറയുന്നു.മദ്യം വാങ്ങാമെന്നു പറഞ്ഞ് പറ്റിക്കുന്ന സംഘം സ്ഥലത്ത് സജീവമാണ്.
The post ക്യൂ നില്‍ക്കാതെ മദ്യം കിട്ടി; കുപ്പി തുറന്നപ്പോള്‍ ഞെട്ടി; മദ്യത്തിനു പകരം കുപ്പിയില്‍ ? appeared first on Daily Indian Herald.