Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഫേസ്ബുക്ക് പ്രണയം; നഗ്ന ഫോട്ടോയും വീഡിയോയും സ്വന്തമാക്കിയ യുവാവ് ചെയ്തത്

$
0
0

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

പരപ്പനങ്ങാടി സ്വദേശി നഹീമാണ് അറസ്റ്റിലായത്. ഇയാൾക്ക് 25 വയസ് പ്രായമുണ്ട്.

പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെയാണ് ഇയാൾ ഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയത്.

സംഭവം വീട്ടുകാർ അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രണയിച്ച് വശീകരിച്ച് യുവാവ് പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സ്വന്തമാക്കുകയായിരുന്നു.

നാല് മാസം മുമ്പാണ് ഇവർ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്.

പെൺകുട്ടിയെ പ്രണയത്തിലൂടെ വശീകരിച്ച് യുവാവ് നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയിരുന്നു. നഗ്നത പ്രദർശിപ്പിച്ചുള്ള വീഡിയോ ചാറ്റിങും ഉണ്ടായിരുന്നു.

പെണ്‍കുട്ടി യുവാവിന് അയച്ചു കൊടുത്ത ചിത്രങ്ങൾ കാണിച്ച് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്വർണാഭരണങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം.

സ്വർണാഭരണങ്ങൾ നൽകിയില്ലെങ്കിൽ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും വീട്ടുകാരെ കാണിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

ഇതോടെയാണ് പെൺകുട്ടി യിവാവിന്റെ ചതി മനസിലാക്കിയത്.

യുവാവിന്റെ ഭീഷണി സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഫോൺ ഒഴിവാക്കിയിരുന്നു. ഇതോടെ യുവാവ് പെൺകുട്ടിയുടെ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു.

ഫോൺ പെൺകുട്ടിയുടെ വീട്ടുകാർ എടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയതോടെയാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.

ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടിയിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. യുവാവിനെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

The post ഫേസ്ബുക്ക് പ്രണയം; നഗ്ന ഫോട്ടോയും വീഡിയോയും സ്വന്തമാക്കിയ യുവാവ് ചെയ്തത് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles