Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

25ലക്ഷം കൊച്ചിക്ക് സച്ചിന്‍റെ സമ്മാനം; കേരളത്തിലെ എംപി മാര്‍ ഇതൊന്നു കാണണം

$
0
0

സച്ചിന് കേരളത്തോടുള്ള ഇഷ്ടവും താല്‍പര്യവും പല തവണ പ്രകടമാക്കിയിട്ടുള്ളതാണ്. ഇപ്പോളിത അത് ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍ മറ്റൊരു സംഭവം.

എറണാകുളം ജനറൽ ആശുപത്രിയിലെ ഡിജിറ്റൽ എക്സേ യൂണിറ്റിന് സച്ചിന്‍ 25 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. സച്ചിന്റെ എംപി ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

എഴുപത് ദിവസത്തിനകം ഇതിനു വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറുമെന്ന് സച്ചിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 2017ലെ ഐഎസ്എൽ മത്സരങ്ങൾ ഒക്ടോബറിൽ ആരംഭിക്കും. സച്ചിനെ കൂടാതെ സിനിമ താരങ്ങളായ ചിരഞ്ജീവി, നാഗാർജുൻ, അല്ലു അരവിന്ദ്, നിമ്മഗ‍ഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റ് ഉടമകൾ.

അതേസമയം വ്യാഴാഴ്ച സച്ചിൻ രാജ്യ സഭയിൽ ഹാജരായി. ഹാജര്‍ വളരെ കുറവായിരുന്നതിന്റെ പേരിൽ സച്ചിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. രാജ്യസഭയുടെ മൺസൂൺ സെഷനിൽ ഇതാദ്യമായിട്ടാണ് സച്ചിൻ എത്തുന്നത്. 2017 മാർച്ച് വരെ 348 ദിവസത്തിൽ 23 ദിവസം മാത്രമായിരുന്നു സച്ചിൻ രാജ്യസഭയിലെത്തിയിരുന്നത്.

The post 25ലക്ഷം കൊച്ചിക്ക് സച്ചിന്‍റെ സമ്മാനം; കേരളത്തിലെ എംപി മാര്‍ ഇതൊന്നു കാണണം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles