Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും അറിയില്ലായിരുന്നു !.. അമ്മാവന്റെ മകളെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്;ഗള്‍ഫിലുള്ള യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാന്‍ പൊലീസിന്റെ ശ്രമം

$
0
0

കൊച്ചി: രണ്ടുപേരെയും ചതിക്കുകയായിരുന്നു ദിലീപ് .ദിലീപിന്റെ ആദ്യവിവാഹം മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും അറിയില്ലായിരുന്നു !.. ജീവിതത്തിലും ദിലീപ് കല്യാണ രാമൻ ആകുകയാണോ ? വ്യക്തിവിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കുന്നതിന് വേണ്ടി പൊലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്നാണ് സൂചന. ഇവര്‍ കുടുംബസമേതമാണ് അവിടെ കഴിയുന്നതെന്നും അറിയുന്നു. ഇവരില്‍ നിന്നും കാര്യങ്ങള്‍ തിരക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സ്വന്തം അമ്മാവന്റെ മകളെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്.

സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴി മാറണമെന്നായിരുന്നു ആവശ്യം. ഇത് ഉള്‍ക്കൊണ്ട് മാറി കൊടുക്കുകയായിരുന്നു. ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തോളം ദിലീപും അമ്മാവന്റെ മകളും പ്രണയത്തിലായിരുന്നു.ജൂലൈയിലാണു ദിലീപിന്റെ ആദ്യഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത്. ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നു വിവരം കിട്ടി. ആലുവ ദേശം രജിസ്റ്റര്‍ ഓഫിസിലെ രജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ ഇത് നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്തോ എന്നത് പൊലീസ് സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല. മുദ്ര പത്രത്തില്‍ ഒപ്പിട്ടുള്ള വിവാഹം ആകാനാണ് സാധ്യതയെന്നും പൊലീസിന് വിലയിരുത്തലുണ്ട്.

ഇതിനുശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ വന്നപ്പോള്‍ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്തി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. അമ്മാവന്റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങള്‍ എളുപ്പത്തിലായി. അവര്‍ തന്റെ ഭര്‍ത്താവിന്റെ നല്ല ഭാവിയെ ഓര്‍ത്ത് വിവാഹത്തില്‍ നിന്ന് പിന്മാറി.ഗള്‍ഫിലുള്ള യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഗോപാലകൃഷ്ണന്‍ എന്ന അനൗദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ഓഫിസിലെ ഈ രേഖകള്‍ കുറ്റപത്രത്തിനൊപ്പം വയ്ക്കാനാണു പൊലീസിന്റെ നീക്കം. ഈ രേഖകള്‍ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകള്‍ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണു സൂചന.KALYANA DILEEP

ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണില്‍ വിളിച്ചിരുന്നു. അന്നത്തെ കൃത്യമായി തീയതി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ വിവാഹത്തില്‍നിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.

ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടിയതിന് പിന്നാലെ താരം തന്റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ വിവാഹം കഴിക്കുകയുമായിരുന്നു. ദിലീപിന്റെ മൂന്ന് വിവാഹത്തിനും അങ്ങനെ പ്രണയമെന്ന പ്രത്യേകതയും ഉണ്ട്. സംഭവത്തില്‍ സാക്ഷിയായിരുന്ന മിമിക്രി താരം അബിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസിന് പദ്ധതിയുണ്ട്.മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവാഹത്തിന് താന്‍ സാക്ഷിയാണെന്നുമുള്ള ചില ചാനലുകളുടെ വാര്‍ത്ത തള്ളി നടനും മികിക്രി കലാകാരനുമായ അബി രംഗത്ത് വന്നിരുന്നു. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. താന്‍ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘം വിളിച്ചുവരുത്തി തന്റെ മൊഴിയെടുത്തതായുള്ള വാര്‍ത്തകളും അബി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ആര്‍ക്കു മുന്നിലും മൊഴി നല്‍കിയിട്ടില്ലെന്നും അബി വ്യക്തമാക്കി.

The post മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും അറിയില്ലായിരുന്നു !.. അമ്മാവന്റെ മകളെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്;ഗള്‍ഫിലുള്ള യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാന്‍ പൊലീസിന്റെ ശ്രമം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles