Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം പോയവര്‍ക്കെല്ലാം എട്ടിന്‍റെ പണി വരുന്നു

$
0
0

ദിലീപ് അറസ്റ്റില്‍ ആയതോടുകൂടി നടനുമായി ബന്ധം ഉള്ളവര്‍ എല്ലാം പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇപ്പോഴിതാ സുഹൃത്തുകള്‍ക്ക് പുതിയ പണി. ദിലീപ് അടുത്തിടെ പങ്കെടുത്ത അമേരിക്കന്‍ ഷോയില്‍ ഉണ്ടായിരുന്നവരുടെയെല്ലാം മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതായാണ് വിവരം. ദിലീപിനൊപ്പം അമേരിക്കന്‍ ഷോയിലുണ്ടായിരുന്ന ഗായികയും നടിയുമായ റിമി ടോമിയെ പോലീസ് ഫോണിലൂടെ ചോദ്യം ചെയ്തു കഴിഞ്ഞു എന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.

ഇതിനു പിന്നാലെയാണ് അമേരിക്കന്‍ ഷോയിലുണ്ടായിരുന്ന മറ്റുള്ളവരെയും
ഇന്ന് ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നത്.

ദിലീപാണ് അമേരിക്കയില്‍ പോയ സംഘത്തെ നയിച്ചത്. ദിലീപ്, കാവ്യ എന്നിവരെക്കൂടാതെ ഇരുവരുടെയും അടുത്ത സുഹൃത്തായ റിമി ടോമി, യുവനടി നമിത പ്രമോദ്, നാദിര്‍ഷാ, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുബി സുരേഷ് കൊല്ലം സുധി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആകെ 26 കലാകാരന്‍മാരാണ് ഷോയുടെ ഭാഗമായത്.

വിവാഹശേഷം ദിലീപും കാവ്യാ മാധവനും ആദ്യമായി ഒരുമിച്ച പങ്കെടുത്ത സ്റ്റേജ് ഷോ കൂടിയായിരുന്നു അമേരിക്കയിലേത്. ദിലീപിന്റെ അമേരിക്കന്‍ ഷോ ഒരു മാസത്തോളം നീണ്ടുനിന്നു. അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അമേരിക്കയിലും കാനഡയിലുമടക്കം 15 വേദികളില്‍ ദിലീപും സംഘവും പരിപാടികള്‍ അവതരിപ്പിച്ചു.

സിനിമാമേഖലയിലെ തന്നെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തവരുടെ മുഴുവന്‍ മൊഴിയെടുക്കുന്നത്.

The post അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം പോയവര്‍ക്കെല്ലാം എട്ടിന്‍റെ പണി വരുന്നു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles