നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും നടിയും ആയ റിമി ടോമിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു, റിമിയെ ചോദ്യം ചെയ്തു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചോദ്യം ചെയ്യലില്‍ റിമി ടോമി നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റിമിയെ നേരിട്ട് കണ്ടല്ല, ഫോണിലൂടെയാണ് പോലീസ് വിവരങ്ങള്‍ ആരാഞ്ഞത് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍.
നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആരാണ് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ഇത് കാവ്യ മാധവന്‍ ആണെന്നും കാവ്യയുടെ അമ്മ ആണെന്നും പലവിധത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ റിമി ടോമിയുടെ പേരും ഇപ്പോള്‍ പലരും അതിലേക്ക് ചേര്‍ത്ത് കഴിഞ്ഞു.
ദിലീപുമായി റിമി ടോമിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട് എന്നാണ് ആക്ഷേപം. ഇക്കാര്യം അന്വേഷണ സംഘം അന്വേഷിച്ചു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു എന്ന ചോദ്യവും റിമിയോട് ഉന്നയിച്ചു.
റിമി ടോമിയ്ക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും ഉണ്ട് എന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
റിമി ടോമിയുടെ സ്വത്ത് വിവരങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണ്. കണക്കില്‍ പെടാത്ത സ്വത്തുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടും എന്നും ഉറപ്പാണ്. ദിലീപുമായി ചേര്‍ത്താണ് ഇപ്പോള്‍ ഈ ആരോപണങ്ങള്‍ എല്ലാം ഉയരുന്നത്.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ റിമി ടോമിക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ദിലീപുമായും കാവ്യയുമായും ഉള്ള അടുത്ത ബന്ധം തന്നെയാണ് ഇങ്ങനെ ഒരു സംശയത്തിലേക്ക് നയിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയുമായി ഒരുകാലത്ത് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് റിമി ടോമി. എന്നാല്‍ കുറേ കാലമായി ഇവര്‍ സൗഹൃദത്തില്‍ അല്ലെന്ന കാര്യം സത്യമാണ്. ഇതും സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.
The post റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു? appeared first on Daily Indian Herald.