നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച കാവ്യയെ ആറു മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവയിലുള്ള ദിലീപിന്‍റെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്.
രാവിലെ 11 മണിക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു മണിക്കാണ് അവസാനിച്ചത്. ആലുവയിലെ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ അസൗരകര്യമുണ്ടെന്ന് കാവ്യ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ദിലീപിന്‍റെ വീട്ടിലെത്തിയത്. കാവ്യയെ ചോദ്യം ചെയ്യുമ്പോള്‍ അമ്മ ശ്യാമളയും ഒപ്പമുണ്ടായിരുന്നു.
പോലീസിന്‍റെ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി. ഇതില്‍ വ്യക്തത വരുത്തുകയാണ് പോലീസിന്‍റെ ലക്ഷ്യം. അതിനായി വീണ്ടും നടിയെ ചോദ്യം ചെയ്യേണ്ടിവരുമെന്ന് പോലീസ് പറയുന്നു.
കാവ്യ പറഞ്ഞ കാര്യങ്ങളില്‍ പലതിലും അവ്യക്തതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യമുണ്ടെങ്കില്‍ നടിയെ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞതെന്നാണ് വിവരം. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് കാവ്യയെ ചോദ്യം ചെയ്തത്.
കേസില്‍ ദിലീപ് നിരപരാധിയാണെന്നും കാവ്യ പോലീസിനെ അറിയിച്ചു. പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും അവര്‍ ഇതു തന്നെയാണ് പറഞ്ഞത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ലക്ഷ്യയില്‍ വന്നതായി അറിയില്ലെന്നും കണ്ടിട്ടില്ലെന്നും കാവ്യ പറഞ്ഞു.
സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുള്ള കാവ്യയുടെ മൊഴിയിലാണ് പോലീസിന് വ്യക്തത വരുത്താനുള്ളത്. കാരണം താന്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി സുനി നേരത്തേ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ലക്ഷ്യയില്‍ വന്നതു കണ്ടിട്ടില്ലെന്നു മാത്രമല്ല നേരത്തേ ഏതെങ്കിലും സിനിമയുടെ ലൊക്കേഷനില്‍ വച്ചു സുനിയെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു കാവ്യ പോലീസിനോട് പറഞ്ഞത്
നടിയെ ആക്രമിക്കപ്പെട്ട ഫെബ്രുവരി 17, 18 തിയ്യതികളില്‍ ദിലീപിന്‍റെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെന്ന് തോന്നിയിരുന്നോയെന്നും പോലീസ് കാവ്യയോട് ചോദിച്ചതായാണ് വിവരം. എന്നാല്‍ തനിക്ക് ഒന്നും തോന്നിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി.
The post സംശയകരമായ മറുപടികള്‍; കാവ്യയെ വീണ്ടും ചോദ്യം ചെയ്യും appeared first on Daily Indian Herald.