Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

സുനിയെ വിളിച്ചിരുന്നത് സുനിക്കുട്ടാന്ന്; കാവ്യയ്ക്ക് സുനിയുമായി അടുത്ത ബന്ധം?

$
0
0

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് കാവ്യയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ.

കാവ്യയും ദിലീപും ഒടുവിൽ ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്‍റെ ലൊക്കേഷനിലും സുനി എത്തിയിരുന്നതായി വിവരങ്ങളുണ്ട്. ഇവിടെ വച്ച് ദിലീപുമായും, കാവ്യയുമായും വളരെ അടുപ്പത്തോടെയാണ് സുനി പെരുമാറിയതെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസിൽ ചൊവ്വാഴ്ച കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. പൾസർ സുനിയെ മുൻ പരിചയമില്ലെന്നായിരുന്നു ചോദ്യം ചെയ്യലിൽ കാവ്യ നൽകിയ മൊഴി. എന്നാൽ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ സുനി എത്തിയിരുന്നതായി പോലീസിന് നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു.

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലും സുനി എത്തിയതായാണ് വിവരം. ഇവിടെ വച്ച് കാവ്യയ്ക്കും ദിലീപിനുമൊപ്പം സുനി ചിത്രങ്ങൾ എടുത്തതായും വിവരങ്ങൾ ഉണ്ടായിരുന്നു.

കൊല്ലത്തെ തേവലക്കരയിലായിരുന്നു ഷൂട്ടിങ് നടന്നത്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ ലഭിച്ചാൽ അന്വേഷണത്തിൽ നിർണായകമാകും. ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തേക്കും.

ലൊക്കേഷനിൽ വച്ച് കാവ്യയുമായി സുനി വളരെ അടുപ്പത്തോടെയായിരുന്നു പെരുമാറിയതെന്നാണ് വിവരങ്ങൾ. സുനിയെ ലൊക്കേഷനിലെ പലരും വിളിച്ചിരുന്നത് സുനിക്കുട്ടൻ എന്നായിരുന്നു വിവരങ്ങൾ.

The post സുനിയെ വിളിച്ചിരുന്നത് സുനിക്കുട്ടാന്ന്; കാവ്യയ്ക്ക് സുനിയുമായി അടുത്ത ബന്ധം? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles