Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20552

ദിലീപിന്റെ മാനേജർ അപ്പുണ്ണി അറസ്റ്റിൽ !

$
0
0

തിരു: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി അറസ്റ്റിലായെന്ന് സൂചന. കേരളത്തിന് പുറത്തു നിന്ന് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണെന്ന് അറിയുന്നു. ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം വ്യക്തമായ തെളിവുകൾ കണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അപ്പുണ്ണിയും ദിലീപും പൾസർ സുനിയും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അതിനാലാണ് രഹസ്യമായി അറസ്റ്റ് ചെയ്തത്. ദിലീപിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന രീതിയിൽ നീങ്ങിയ പൊലീസ്, പക്ഷെ രഹസ്യമായി അദ്ദേഹത്തിനെതിരായ തെളിവുകൾ ശേഖരിക്കുകയായിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്തബന്ധമുള്ളയാളാണ് അപ്പുണ്ണി. ഇത് മനസിലാക്കിയാണ് ദിലീപ് മാനേജരാക്കിയെന്നും ആക്ഷേപമുണ്ട്. പുതിയ പല തിരക്കഥാകൃത്തുകളുടെയും തിരക്കഥ വാങ്ങിയ ശേഷം അതിലെ പ്രധാന ഭാഗങ്ങൾ അടിച്ച് മാറ്റിയ ശേഷം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി കൊടുക്കുന്നതിന് പിന്നിൽ അപ്പുണ്ണിയായിരുന്നെന്നും ആക്ഷേപമുണ്ട്. ദിലീപിന്റെ ആധിപത്യം ഭയന്നാണ് പലരും ഇത് പറയാതിരുന്നത്. എന്നാൽ വരുംദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾ പുറത്ത് വരുമെന്നാണ് സിനിമാവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.നടിയെ അക്രമിച്ച കേസിൽ ഗൂഡാലോചന ചുമത്തി അറസ്റ്റിലായ ദിലീപിന് ജാമ്യം ഹൈക്കോടതിയും നിഷേധിച്ചു. കേസിലെ പ്രധാന സൂത്രധാരൻ ദിലീപ് ആണെന്നും കോടതി നിരീക്ഷിച്ചു.

The post ദിലീപിന്റെ മാനേജർ അപ്പുണ്ണി അറസ്റ്റിൽ ! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20552

Trending Articles