എന്നെ വെറുതെ വിട്ടേക്ക്, അപേക്ഷയാണ്.ദിപിനെതിരെ പരാമർശം നടത്തിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വ്യാജവാർത്തക്കെതിരെ പ്രതികരണവുമായി നടി ജ്യോതി കൃഷ്ണ. നടി അക്രമിക്കപ്പെട്ട സമയത്ത് താൻ പ്രതികരിച്ചിരുന്നു. എന്നാൽ ആരോപണവിധേയനായ നടനെതിരെ താൻ പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് ജ്യോതി കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാനായി യൂട്യൂബിൽ വീഡിയോ ഇടുന്ന അധഃപതിച്ച മനുഷ്യരേ, പോയി വല്ല ജോലിയും ചെയ്തു ജീവിക്കു. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്. അപേക്ഷയാണ് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശനം അതിനെതിരെ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വീഡിയോ വന്നിട്ടുണ്ട് എന്ന്. ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ ഞാൻ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി.. വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ ആയി യൂട്യൂബിൽ വീഡിയോ ഇടുന്ന അധഃപതിച്ച മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു.. കഷ്ടം.. ഞാനും കണ്ടു ഞാൻ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബിൽ.. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്.
The post എന്നെ വെറുതെ വിട്ടേക്ക്, അപേക്ഷയാണ്;അധഃപതിച്ച മനുഷ്യരേ, പോയി വല്ല ജോലിയും ചെയ്തു ജീവിക്കു. വ്യാജ വാർത്തക്കെതിരെ ജ്യോതി കൃഷ്ണ appeared first on Daily Indian Herald.