Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

താരപരിവേഷം ഇനിയില്ല!..ദിലീപ് ഇനി കേരള പോലിസിന്റെ കൈചൂട് സൂപ്പര്‍താരമറിയും

$
0
0

കൊച്ചി: നടിയെ ആക്രമിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്തതിന് ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ ഇനി ചോദ്യം ചെയ്യല്‍ കടുത്തതാകും. കഴിഞ്ഞ ദിവസം വരെ പോലീസ് കസ്റ്റ്ഡിലും തെളിവെടുപ്പിലും ചോദ്യം ചെയ്യലില്‍ തമാശകള്‍ പറഞ്ഞ് ഒഴിമാറുകയായിരുന്നു നടന്‍. എന്നാല്‍ ഇനി താരപരിഗണന നല്‍കേണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ കേരള പോലിസിന്റെ കൈചൂട് സൂപ്പര്‍താരമറിയും.DILEEP CRY

പള്‍സര്‍ സുനിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്ന നടന്‍ തെളിവുകള്‍ നിരത്തിയതോടെ സത്യം തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇപ്പോഴും ദീലീപ് സമ്മതിച്ചിട്ടില്ല. കുറ്റകൃത്യത്തിന് ശേഷം പള്‍സര്‍ സുനി നേരിട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചതെന്നാണ് സുനിയുടെ മൊഴി എന്നാല്‍ ഇത് സമ്മതിക്കാനോ കാര്‍ഡ് എവിടെയാണെന്ന് പറയാനോ ദിലീപ് തയ്യാറായിട്ടില്ല.

ഇതോടെയാണ് കടുത്ത ചോദ്യം ചെയ്യലിലേയ്ക്ക് കടക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. പള്‍സര്‍ സുനിയുമായി ചേര്‍ന്ന് നേരത്തെ നടത്തിയട്ടുള്ള മറ്റ് ക്രിമനില്‍ പരിപാടികളെകുറിച്ചും ദിലീപ് ചോദ്യം ചെയ്യലില്‍ മൗനം പാലിക്കുകയാണ്. ഇന്ന് മുതല്‍ ചോദ്യം ചെയ്യലിന്റെ രീതി മാറുന്നതേടെ സത്യമെല്ലാം തുറന്ന് പറയുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. പ്രധാനമായും കേസിലെ നിര്‍ണ്ണായകമായ മെമ്മറി കാര്‍ഡ് എവിടെയാണെന്ന് ദിലീപിനെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് ലക്ഷ്യം

The post താരപരിവേഷം ഇനിയില്ല!..ദിലീപ് ഇനി കേരള പോലിസിന്റെ കൈചൂട് സൂപ്പര്‍താരമറിയും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles