ദിലീപിന് ഇപ്പോള്‍ നാലുഭാഗത്തുനിന്നും ആരോപണങ്ങള്‍ ആണ്. ഇപ്പോളിതാ പുതിയ വെളിപ്പെടുത്തലുമായി കേരളത്തിലെ പ്രമുഖ പത്രം.
ദിലീപെന്ന ഗോപാലകൃഷ്ണന്‍റെ സംഘപരിവാര്‍ മുഖവും പിന്നീടുള്ള കോണ്‍ഗ്രസ് ബന്ധവും ചൂണ്ടിക്കാട്ടിയാണ് പത്ര വാര്‍ത്ത വന്നിരിക്കുന്നത്. ചെറുപ്പത്തില്‍ ദിലീപ് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു.
ആലുവ എസ്എന്‍വി സദനം, വിദ്യാധിരാജ വിധ്യാഭവന്‍ എന്നിവിടങ്ങളിലായിരുന്നു ദിലീപിന്‍റെ സ്‌കൂള്‍ വിദ്യാഭ്യാസം. പത്താംക്ലാസ്സ് വരെ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയില്‍ അംഗം.
പിന്നീട് തുടര്‍പഠനത്തിനായി ആലുവ യുസി കോളേജില്‍ എത്തി. അവിടെ നിന്ന് കെഎസ്‌യുവിലേക്ക്. യുസി കോളേജിലെ സിപിഎം വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയെ എതിര്‍ക്കാന്‍ വേണ്ടിയാണ് ദിലീപ് കെഎസ് യുവിന്‍റെ ഭാഗമായതെന്നും പറയുന്നു.
ചെറുപ്പത്തില്‍ താന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുള്ളതായി ദിലീപ് പലപ്പോഴും അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. കോണ്‍ഗ്രസുമായി ബന്ധം തുടര്‍ന്നുവെങ്കിലും ഉള്ളില്‍ സംഘിബന്ധത്തില് അഭിമാനിച്ചിരുന്നു എന്നും വാര്‍ത്തയുണ്ട്.
യുസി കോളേജില്‍ നിന്നും ദിലീപ് എത്തിയത് പ്രസിദ്ധമായ മഹാരാജാസ് കോളേജിലാണ്. കെഎസ്‌യുക്കാലത്തെ ദിലീപിന്‍റെ കൂട്ട് ഇന്നത്തെ ആലുവ എംഎല്‍എ ആയ അന്‍വര്‍ സാദത്ത് ആയിരുന്നുവെന്നും പത്രം പറയുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി ആയിരുന്ന അന്‍വര്‍ സാദത്തിനെ തന്റെ ഫാന്‍സ് അസ്സോസിയേഷന്റെ പ്രസിഡണ്ടാക്കിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആലുവയില്‍ അന്‍വര്‍ സാദത്തിനെ മത്സരിപ്പിച്ചത് ദിലീപ് ആണെന്നും പറയുന്നു.
തന്റെ സ്വകാര്യനിമിഷങ്ങളില്‍ സംഘി താല്‍പര്യം നടന്‍ മറച്ചുവെച്ചിരുന്നില്ലത്രേ. ഒരു സിനിമാ താരം എന്ന നിലയില്‍ ശരീര സംരക്ഷണത്തിന് ആദ്യപാഠങ്ങള്‍ പകര്‍ന്ന് കിട്ടിയത് ശാഖയില്‍ നിന്നാണെന്ന് ദിലീപ് പറയാറുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവാഭാരതി അടക്കമുള്ള പരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിന് ദിലീപ് കയ്യയച്ച് പണം നല്‍കി സഹായിച്ചിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു.
The post ദിലീപ് സംഘി? ആർഎസ്എസ് ശാഖയില്‍ ശിക്ഷണം? appeared first on Daily Indian Herald.