Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല; വൈറലായി മഞ്ജുവിന്‍റെ പോസ്റ്റ് വീണ്ടും

$
0
0

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഏവരേയും ഞെട്ടിച്ച ദിലീപ് മഞ്ജുവാര്യര്‍ വിവാഹം. സിനിമയില്‍ അത്രകണ്ട് താരമൂല്യം ഇല്ലാത്ത സ്ഥിതി ആയിരുന്നു ദിലീപ് അന്ന്. ദിലീപ് താരപ്രഭയില്‍ ഉയരങ്ങളില്‍ എത്തിയപ്പോള്‍ മഞ്ജു മകളെയും നോക്കി സാധാരണ വീട്ടമ്മയായി ഒതുങ്ങി കൂടിയപ്പോള്‍ ഏറെ വിഷമിച്ചത് മഞ്ജുവിന്‍റെ ആരാധകര്‍ ആണ്. ശക്തമായ ബന്ധം ഒടുവില്‍ വിവാഹമോചനത്തിലുമെത്തിച്ചു. അന്ന് മഞ്ജു പറഞ്ഞത് ഇതാണ്.

ദിലീപുമായി പിരിയാന്‍ തീരുമാനിച്ചതിന് ശേഷം 2014 ജൂലൈ 29ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മകള്‍ മീനാക്ഷിയെക്കുറിച്ചും ദിലീപിനെക്കുറിച്ചും മഞ്ജു ചിലതൊക്കെ പറയുന്നു.

സാധാരണ, സിനിമാ രംഗത്ത് പ്രത്യേകിച്ചും, വിവാഹ മോചനങ്ങള്‍ കഴിഞ്ഞാല്‍ പരസ്പരം കുറ്റപ്പെടുത്തുക പതിവാണ്. എന്നാല്‍ മഞ്ജു അതിനൊന്നും നിന്നില്ല. മകളെക്കുറിച്ച് തീവ്രമായ വാക്കുകളാണ് ഒരമ്മ എന്ന നിലയില്‍ മഞ്ജുവിന്റേത്.

തന്‍റെയും ദിലീപിന്‍റെയും വിവാഹജീവിതം അവസാനിപ്പിക്കാന്‍ കാരണക്കാര്‍ ആരെന്ന തരത്തിലുള്ള ചര്‍ച്ചകളെക്കുറിച്ച് മഞ്ജു പറയുന്നത് ഇതാണ്. അത് തങ്ങളുടെ സ്വകാര്യതയാണ്. ദയവ് ചെയ്ത് അത് മാനിക്കുക.

തന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, സംയുക്ത എന്നിവരടക്കമുള്ളവരാണ് കാരണം എന്ന പ്രചാരണങ്ങളേയും മഞ്ജു തള്ളിക്കളഞ്ഞിരുന്നു. തന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. അവരാരും ഇതിന്‍റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശത്രുതയ്ക്ക് ഇരയാവുകയോ ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറയുന്നു. ദിലീപ് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് തങ്ങളുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടത് മൂലമാണ് എന്നാണ് പോലീസ് പറയുന്നത്.

ദിലീപേട്ടന്‍റെ ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെ എന്നും മഞ്ജു ആശംസിക്കുന്നു. കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നും മഞ്ജു എഴുതിയിരിക്കുന്നു.

മകളായ മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും തനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ മഞ്ജുവിന്‍റെ ഈ കത്ത് വളരെ പ്രസക്തമാണ്. മഞ്ജുവിന്‍റെയും ദിലീപിന്റേയും കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടതാണ് നടിയെ ആക്രമിക്കാന്‍ നടനെ പ്രേരിപ്പിച്ചത് എന്ന വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

The post ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല; വൈറലായി മഞ്ജുവിന്‍റെ പോസ്റ്റ് വീണ്ടും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20536

Trending Articles