Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

യുവമോർച്ചാ നേതാവിന്റെ മരണം ആത്മഹത്യ: വിവാദനായിക തട്ടിയെടുത്തത് പത്തു ലക്ഷം രൂപ

$
0
0

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ: നഗരമധ്യത്തിൽ പട്രോളിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുവമോർച്ചാ നേതാവിന്റെ ആ്ത്മഹത്യയ്ക്കു പിന്നിൽ ഒരു യുവതിയെന്നു സൂചന. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്.
യുവമോർച്ചാ നേതാവ് സജിൻരാജിന്റെ മരണം ആത്മഹത്യയാണെന്ന് ആറ്റിങ്ങൽ പോലീസ്. പാലക്കാട് ഒറ്റപ്പാലം കണ്ണിയാംപുറം വാഴപ്പിള്ളിവീട്ടിൽ രാജന്റെ മകനായ സജിൻരാജി(ലാലു-34)നെ ആറ്റിങ്ങൽ മാമം പാലത്തിനു സമീപം കടത്തിണ്ണയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കെ, ഈ മാസം ആറിനു മരിച്ചു.   സാമ്പത്തിക പ്രശ്നങ്ങളാണു യുവാവിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നു കരുതുന്നതായി കേസന്വേഷിക്കുന്ന ആറ്റിങ്ങൽ എസ്.ഐ: തൻസീർ പറഞ്ഞു. പോലീസ് സംഘം പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ  അന്വേഷണം നടത്തിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചു വീട്ടിൽ അറിഞ്ഞത് സജിൻരാജിനു താങ്ങാനായില്ല. മൂന്നര ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ആരെയും പ്രതിചേർക്കാൻ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവം നടന്നതിനു പിറ്റേന്ന് ഒരാൾ സജിൻ രാജിന്റെ ഫോണിലേക്കു വിളിച്ചതിനെപ്പറ്റിയും പോലീസ് അന്വേഷിച്ചിരുന്നു.
രാത്രി പാലക്കാടുനിന്നും തിരുവനന്തപുരത്തേക്ക് തനിച്ചാണ് വാടക കാറിൽ സജിൻ രാജ് പുറപ്പെട്ടത്. തൃശൂർ എത്തിയപ്പോൾ ഒരാൾ ലിഫ്റ്റ് ചോദിച്ചു കയറി. ആലുവവരെ ഇയാൾ കൂടെയുണ്ടായിരുന്നു. കാർ കൊരട്ടിയിലെത്തിയപ്പോൾ സജിൻ രാജ് പമ്പിൽനിന്നു കുപ്പിയിൽ പെട്രോൾ വാങ്ങിയിരുന്നതായി കാറിൽ കയറിയയാൾ പോലീസിനോടു പറഞ്ഞു. െബെക്ക് എറണാകുളത്ത് എണ്ണയില്ലാതെ ഇരിക്കുകയാണെന്നും അത് എടുക്കാനാണ് പെട്രോൾ വാങ്ങുന്നതെന്നുമായിരുന്നു പറഞ്ഞത്. താൻ സിനിമാ ഫീൽഡിൽ ഡ്രൈവറാണെന്നും പറഞ്ഞിരുന്നു.
സിനിമാ മോഹമുള്ളതിനാൽ സജിൻ രാജിൽനിന്ന് ഇയാൾ ഫോൺ നമ്പർ വാങ്ങിയിരുന്നു. അതുപ്രകാരമാണ് സംഭവം നടന്നതിന്റെ പിറ്റേന്ന് യുവാവിന്റെ ഫോണിൽ വിളിച്ചതെന്നും ഇയാൾ പോലീസ് പറഞ്ഞു. സജിൻരാജിന്റെ മൊെബെൽ ഫോൺ ശാസ്ത്രീയമായി പരിശോധിച്ചശേഷമേ കുറ്റപത്രം നൽകൂവെന്നു പോലീസ് പറഞ്ഞു

The post യുവമോർച്ചാ നേതാവിന്റെ മരണം ആത്മഹത്യ: വിവാദനായിക തട്ടിയെടുത്തത് പത്തു ലക്ഷം രൂപ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles