സിനിമയില്‍ നായകനായി തുടക്കം കുറിക്കുന്നത് അനൗണ്‍സ് ചെയ്തതിനു ശേഷം തന്നെ നിരവധി സംവിധായകരാണ് പ്രണവിന്‍റെ ഡേറ്റിനായി കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരടക്കമുള്ളവര്‍ പ്രണവിനായി കാത്തിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍ വരുന്നത്.
ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മറ്റ് താരപുത്രന്‍മാരെപ്പോലെയല്ല വന്‍ പ്രേഷക പിന്തുണയാണ് പ്രണവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിങ്ങിനു മുന്‍പ് തന്നെ ആദിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. താരപുത്രനെന്ന നിലയില്‍ ലോകത്ത് ലഭിക്കുന്ന മികച്ച സൗകര്യങ്ങളെല്ലാം അവന് നല്‍കാന്‍ തനിക്ക് കഴിയുമെങ്കിലും അതിലൊന്നുമായിരുന്നില്ല അവന് താല്‍പര്യമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം യാത്ര പോവാനായിരുന്നു പ്രണവ് തീരുമാനിച്ചത്. യാത്ര പോകാനും മറ്റു കാര്യങ്ങള്‍ക്കുമുള്ള പണം പ്രണവ് സ്വന്തമായി സമ്പാദിക്കുകയായിരുന്നു.
എല്ലാ കാര്യങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കിയാണ് മോഹന്‍ലാലും സുചിത്രയും മക്കളെ വളര്‍ത്തിയത്. ജീവിതത്തില്‍ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള നിബന്ധനയൊന്നും മക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നില്ല. പരമാവധി സ്വാതന്ത്ര്യം നല്‍കിയപ്പോഴും തെറ്റായ വഴിയിലൂടെ അപ്പു സഞ്ചരിച്ചില്ലെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
സിഗരറ്റ് വലിക്കരുത് ,ബൈക്ക് ഓടിക്കരുത് ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്നാണ് അമ്മ ആവശ്യപ്പെട്ടതെന്ന് പ്രണവ് പറയുന്നു.
പ്ലസ് ടു പഠനം കഴിഞ്ഞു നില്‍ക്കുന്നതിനിടയില്‍ ഇനി എന്ത് എന്ന ആലോചന വന്നപ്പോള്‍ അച്ഛനും അമ്മയും തന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ലെന്ന് പ്രണവ് പറയുന്നു. അച്ഛനെന്നതിനപ്പുറം സുഹൃത്തായും കൂടെ നിന്നു. തന്‍റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടേത് കൂടെയായിരുന്നുവെന്നും പ്രണവ് പറയുന്നു.
ദുല്‍ഖര്‍ സല്‍മാനോട് മമ്മൂട്ടിയും ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളിലൊന്ന് ബൈക്ക് വാങ്ങിക്കുന്നതിനെക്കുറിച്ചായിരുന്നു. ബൈക്ക് ഒഴികെ മറ്റെന്തും തനിക്ക് വാങ്ങിച്ചു തരുമെന്ന് വാപ്പച്ചി പറഞ്ഞിരുന്നുവെന്ന് മുന്‍പ് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.
The post പ്രണവിനോട് അമ്മ ചെയ്യരുതെന്ന് പറഞ്ഞ രണ്ട് കാര്യങ്ങള്‍ appeared first on Daily Indian Herald.