ഭോപ്പാൽ: കാളയെ ഉപയോഗിച്ച് വയൽ ഉഴുതു മറിക്കാൻ പണമില്ലാത്തതിനാൽ സ്വന്തം പെണ്മക്കളെ നിർത്തി കർഷകൻ നിലം ഉഴുതു. മധ്യപ്രദേശിലെ കാർഷികരംഗത്തെ ദുരിതങ്ങൾ വരച്ചു കാട്ടുന്ന ഒരു ചിത്രമാണ് വാർത്താ ഏജൻസി എഎൻഐ പുറത്തുവിട്ടത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജില്ലയായ സെഹോറിലെ ബസന്ദ്പൂർ പാൻഗിരിയിലാണു സംഭവമുണ്ടായിരിക്കുന്നത്.
സർദാർ കാഹ്ല എന്ന കർഷകൻ പതിനാറും പതിനൊന്നും വയസ് പ്രായമുള്ള തന്റെ രണ്ടു പെണ്മക്കളെകൊണ്ടാണ് നിലം ഉഴുവിപ്പിച്ചത്. കാർഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളർത്തുന്നതിനോ ഉള്ള പണമില്ലാത്തതിനാലാണ് ഈ പിതാവിനെ ഇത്തരമൊരു പ്രവൃത്തിയിലേക്കു നയിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
The post കാളയില്ല പെണ്മക്കളെ നിർത്തി കർഷകൻ നിലം ഉഴുതു appeared first on Daily Indian Herald.