ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം സഹോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അനുഷ്‌ക ഷെട്ടി. പൊതു ചടങ്ങുകളില്‍ പോലും താരം പ്രത്യക്ഷപ്പെടാറില്ലായിരുന്നു. സൈമ അവാര്‍ഡ് വേദിയില്‍ അസാന്നിധ്യം കൊണ്ടാണ് അനുഷ്‌ക ശ്രദ്ധിക്കപ്പെട്ടത്. സുജിത്ത് സംവിധാനം ചെയ്യുന്ന സഹോ 2018 ലായിരിക്കും റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം നിതിന്‍ മുകേഷ് ചിത്രത്തില്‍ വില്ലനായെത്തുന്നുണ്ട്.
ഗ്ലാമറസ് ടൈപ്പ് വേഷമാണ് സഹോയില്‍ അനുഷ്‌കയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്നത്. അതിന് വേണ്ടി അനുഷ്കയോട് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സൈസ് സീറോയ്ക്ക് വേണ്ടി 20 കിലോ ഭാരം വര്‍ധിപ്പിച്ച അനുഷ്‌ക ബാഹുബലിക്ക് വേണ്ടിയാണ് മെലിഞ്ഞത്. എന്നാല്‍ സഹോയ്ക്ക് വേണ്ടി ഇനിയും മെലിയാന്‍ സാധിച്ചിട്ടില്ല. ഇതാണ് താരത്തെ പുറത്താക്കാനുള്ള കാരണമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
The post സഹോയില്‍ പ്രഭാസിനൊപ്പം അനുഷ്കയില്ല, പുറത്തായതിന് കാരണം ഞെട്ടിപ്പിക്കുന്നത് appeared first on Daily Indian Herald.