Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമെന്നതു മാധ്യമ സൃഷ്ടി: ശശി തരൂര്‍ കോടതിയില്‍

$
0
0

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമെന്നതു മാധ്യമ സൃഷ്ടി മാത്രമെന്നു ശശി തരൂര്‍ എംപി. സ്വകാര്യ ചാനലിനെതിരേ സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണു തരൂര്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ മൊഴി നല്‍കിയത്. ഭാര്യയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ താന്‍ പൂര്‍ണമായി സഹകരിച്ചിരുന്നു. എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ് ഒരു ചാനല്‍. തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ചു ഡല്‍ഹി പൊലീസ് അന്വേഷണം നടത്തി ഇതു സ്വാഭാവിക മരണമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതാണ്.

ഇതേത്തുടര്‍ന്നു കേസിന്റെ തുടര്‍ നടപടികളും അവസാനിച്ചിരുന്നു. 2017 മേയ് എട്ടിനും 13നും ഈ ചാനല്‍ താന്‍ സുനന്ദയുടെ മരണത്തിനു കാരണമായെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയും തന്നെ ക്രിമിനല്‍, കിങ് മേക്കര്‍ എന്നൊക്കെ വിശേഷിപ്പിക്കുകയും ചെയ്തു. കോടിക്കണക്കിനു പ്രേക്ഷകര്‍ ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഇതു കണ്ടു. എം.പിയെന്ന നിലയില്‍ ഇതു തന്റെ പ്രതിച്ഛായയ്ക്കു കോട്ടം തട്ടുന്നുണ്ടെന്നും തരൂര്‍ കോടതിയില്‍ പറഞ്ഞു. കേസ് 20നു പരിഗണിക്കും.രണ്ട് കോടി രൂപ നഷ്ട്പരിഹാരം ആവശ്യപ്പെട്ടാണ് തരൂർ കോടതിയെ സമീപിച്ചത്.

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും പതിമൂന്നിനും ഇടയില്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളാണ് കേസിനാധാരം. അര്‍ണാബിനെ കൂടാതെ റിപ്പബ്ളിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആര്‍ജി ഔട്ട്ലയര്‍ മീഡിയയെയും മലയാളത്തിലെ മറ്റൊരു ചാനലിനെയും എതിര്‍കക്ഷികളാക്കിയാണ് ശശി തരൂര്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.ദല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ തന്റെ മുന്‍ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ദല്‍ഹി പോലീസ് പൂര്‍ത്തിയാക്കും വരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

The post സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമെന്നതു മാധ്യമ സൃഷ്ടി: ശശി തരൂര്‍ കോടതിയില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles