Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

നുഴഞ്ഞു കയറുന്ന ഭീകരരെ കൊന്നൊടുക്കുന്നു …92 ഭീകരരെയാണ് സൈന്യം വകവരുത്തി ധീരതയോടെ ഇന്ത്യൻ സൈന്യം

$
0
0

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരെ കൊന്നൊടുക്കുന്നു .92 ഭീകരരെയാണ് സൈന്യം വകവരുത്തിധീരതയോടെ ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിൽ സൈന്യം പിടിമുറുക്കുകയാണ്. കശ്മീരിലേക്ക് അനുദിനം നുഴഞ്ഞു കയറുന്ന ഭീകരരെ കൊന്നൊടുക്കുകയാണ് ഇന്ത്യൻ സൈന്യം. ഈ വർഷത്തെ ജൂലൈ രണ്ടു വരെയുള്ള കാലയളവിൽ 92 ഭീകരരെയാണ് സൈന്യം വകവരുത്തിയത്. സൈനിക വക്താക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എൻഡിഎ സർക്കാർ അധികാരത്തിലേറിയ ശേഷം അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്ന 2012-2013 കാലയളവിൽ 72, 67 ഭീകരരെ വീതമാണ് സൈന്യത്തിന് കീഴ്പ്പെടുത്താനായത്. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തെ ഏറെ ചെറുക്കാനായി. 2014ൽ 110 ഭീകരരേയും 2015ൽ 108 ഭീകരരേയും 2016ൽ 150 പേരേയുമാണ് സൈന്യം വകവരുത്തിയത്.

കശ്മീർ താഴ്‌വരയിൽ സൈന്യത്തിന് പൂർണ്ണ പിന്തുണയും പരിപൂർണ്ണ സ്വാതന്ത്ര്യവും കേന്ദ്രം ഉറപ്പാക്കിയിട്ടുണ്ട്. പാക് അധീന കശ്മീരിൽ നിന്നുമാണ് ഏറ്റവുമധികം ഭീകരർ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ അധിക സൈന്യത്തെ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുമുണ്ട്.സൈന്യത്തിന്റെ മികച്ച സേവനം ഒരു പരിധി വരെ കശ്മീരിലെ ഭീകര പ്രവർത്തനങ്ങളെ ഉൻമൂലനം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

The post നുഴഞ്ഞു കയറുന്ന ഭീകരരെ കൊന്നൊടുക്കുന്നു …92 ഭീകരരെയാണ് സൈന്യം വകവരുത്തി ധീരതയോടെ ഇന്ത്യൻ സൈന്യം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles