Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ആനക്കൊമ്പ് വിവാദം: മനീഷ് കുടുങ്ങിയാൽ ലാലും കുടുങ്ങും; സൂപ്പർ താരത്തിനു കുടുക്കായി കൊച്ചിയിലെ ആനക്കൊമ്പ് കേസ്

$
0
0

സ്വന്തം ലേഖകൻ

കൊച്ചി: ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റെയും സഹായത്തോടെ കേസിൽ നിന്നു തല്ക്കാലത്തേയ്ക്കു തലയൂരിയെങ്കിലും മോഹൻ ലാലിനെ കുടുക്കാനുള്ള നിയമപോരാട്ടം അണിയറയിൽ ഒരുങ്ങുന്നതായി സൂചന. മോഹൻലാലിന് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ ഒരു നിയമവും നടപ്പാക്കുന്നതിന് ലാലും സർക്കാരും വെട്ടിലാകുമെന്ന സൂചനയാണ് വീണ്ടും ലഭിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ തുടർന്ന് മോഹൻലാലിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ആനക്കൊമ്പ് വിവാദമാണ് വീണ്ടും ലാലിന് കുരുക്കാവുന്നത്. കൊച്ചിയിൽ നിന്നു കഴിഞ്ഞ ദിവസം കടവന്ത്ര സ്വദേശി മഹേഷഅ കുമാർ ഗുപ്തയുടെ കയ്യിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതിയ്ക്കും ലൈസൻസുണ്ടായിരുന്നില്ല. ഈ രണ്ടു കേസുകളും ഒന്നിച്ചു പരിശോധിച്ചാൽ മോഹൻ ലാൽ കുടുങ്ങുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ലൈസൻസില്ലാതെ മോഹൻ ലാൽ ആനക്കൊമ്പ് സൂക്ഷിച്ചതിന് നടപടി സ്വീകരിക്കാതെ സർക്കാറും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതിനെതിരെ ഏലൂർ സ്വദേശി പൗലോസ് വിജിലൻസ് കോടതിയെ സമീപിക്കുകയും കോടതി ത്വരിതപരിശോധനക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാൽ ഈ ഉത്തരവിനെതിരെ നടൻ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങുകയുണ്ടായി. സത്യസന്ധമായാണ് കാര്യങ്ങൾ ചെയ്തതെങ്കിൽ അന്വേഷണം നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിനു പകരം കോടതിയിൽ പോയി സ്റ്റേ വാങ്ങിയ സൂപ്പർ സ്റ്റാറിന്റെ നടപടിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

മുൻ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം അന്വേഷണം നടന്നാൽ കുടുങ്ങുമെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നത്. ലാലടക്കം 13 പേരായിരുന്നു എതിർകക്ഷികൾ.

എന്നാൽ ഹർജി കോടതിയിലെത്തിയപ്പോൾ കേരള സർക്കാർ മാത്രമല്ല കേന്ദ്ര സർക്കാറും മോഹൻലാലിനു അനുകൂലമായ നിലപാട് സ്വീകരിക്കുന്ന വിചിത്രമായ കാഴ്ചയാണ് പിന്നീടുണ്ടായത്.

ഇതാണ് വിജിലൻസ് അന്വേഷണം തടയാനിടയാക്കിയതെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നത്.

ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസൻസ് മോഹൻലാലിന് ഇല്ലാത്തതു പോലെ തന്നെ, ഇപ്പോൾ കടവന്ത്രയിൽ നിന്നും പിടികൂടിയ സംഭവത്തിലുൾപ്പെട്ട മനീഷ് കുമാർ ഗുപ്തയ്ക്കുമില്ല.

എന്നാൽ മോഹൻലാലിനെതിരെ കേസില്ലെങ്കിൽ ഇവിടെ മനീഷിനെതിരെ കേസുണ്ട് എന്നതാണ് വ്യത്യാസം.

തനിക്ക് നിയമം അറിയില്ലായിരുന്നുവെന്നാണ് ആന കൊമ്പ് വിവാദത്തിൽ നിന്നും തലയൂരാൻ മോഹൻലാൽ പറഞ്ഞിരുന്നത്. ഈ വാദം ഇനി മനീഷ് കുമാർ ഗുപ്തയ്ക്കും ഉന്നയിക്കാം. മാത്രമല്ല മോഹൻ ലാലിന് സർക്കാർ നൽകിയ വഴിവിട്ട സഹായം ചൂണ്ടിക്കാണിച്ചു തന്നെ നിയമപരമായി പോരാടാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്യും.

വിഷയം സുപ്രീം കോടതി വരെ എത്തിക്കേണ്ടി വന്നാലും രണ്ട് നീതി നടപ്പാക്കാൻ സമ്മതിക്കില്ലെന്നാണ് മനീഷ് കുമാർ ഗുപ്തയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകി കൊണ്ട് തിരുവഞ്ചൂർ മന്ത്രിയായിരിക്കെ സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതും ഇനി മേൽക്കോടതികളിൽ ചോദ്യം ചെയ്യപ്പെടും.

ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും നിയമപ്രകാരം കുറ്റകരമാണ്.

ഇവിടെ ലാലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ പിന്നീട് നിയമ വിധേയമാക്കി ഉത്തരവിറക്കുകയും കേന്ദ്ര വന നിയമത്തിന് എതിരായ നടപടി ആയിട്ടു പോലും കേന്ദ്രം അനുകൂലമായി ‘പച്ചക്കൊടി’ കാട്ടുകയും ചെയ്തതാണ് രക്ഷയായത്.

ഈ ആനുകൂല്യം തനിക്കും വേണമെന്ന് ആവശ്യപ്പെട്ട് മനീഷ് കുമാർ ഗുപ്ത കോടതിയെ സമീപിച്ചാൽ മോഹൻലാലിന്റെ ആനക്കൊമ്പ് പ്രശ്നവും സങ്കീർണ്ണമായ വഴിതിരിവിലെത്തും. ഫലത്തിൽ ലാൽ ‘കുടുങ്ങുന്ന’ സാഹചര്യത്തിലേക്കാണ് കടവന്ത്രയിലെ ആനക്കൊമ്പ് കേസ് മാറാൻ പോകുന്നത്.

The post ആനക്കൊമ്പ് വിവാദം: മനീഷ് കുടുങ്ങിയാൽ ലാലും കുടുങ്ങും; സൂപ്പർ താരത്തിനു കുടുക്കായി കൊച്ചിയിലെ ആനക്കൊമ്പ് കേസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles