Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം

$
0
0

തിരുവനന്തപുരം :ഉദ്യോഗസ്ഥര്‍ ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ ജോയിയെന്ന കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു.
ഒരു ജീവനെടുക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നാമമാത്രമായ നടപടി സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. അവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണം. വില്ലേജ് ഓഫീസുകളില്‍ നടക്കുന്ന അഴിമതിക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുവെന്നും എം.എം.ഹസ്സന്‍ അഭിപ്രായപ്പെട്ടു.
ജോയിയുടെ നിരാശ്രയരായ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും ഹസ്സന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

The post കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles