Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കള്ളനോട്ടടി പിടിയിലായ ബിജെപി നേതാവ് മലബാറിലെ മൊത്ത വിതരണക്കാരൻ: നോട്ടടിക്കാനുള്ള പേപ്പർ എത്തിക്കുന്ന തമിഴ്‌നാട്ടിലെ മുസ്ലീം നേതാവ്; രാകേഷ് അധോലോക സംഘത്തിലെ കണ്ണിയെന്നു സൂചന

$
0
0

ക്രൈം ഡെസ്‌ക്

തൃശൂർ: പുതിയ നോട്ടിന്റെ കള്ളനടിക്കുന്നതിനിടെ പൊലീസ് പിടിയിലായ ബിജെപി നേതാവിനു അധോലോക ബന്ധങ്ങൾ. ബിജെപിയുടെ പാർട്ടിയുടെ തൃശൂർ ജില്ലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതും, ജില്ലാ നേതാക്കൾക്കു വരെ ആവശ്യമായ പണം നൽകിയിരുന്നതും രാകേഷാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്.
യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്നാണ്് ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും നോട്ടുണ്ടാക്കാൻ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തത്. മതിലകം എരാച്ചേരി രാകേഷ് ബിജെപിയുടെ പ്രാദേശിക നേതാവും, ജില്ലാ തലത്തിൽ വരെ സ്വാധീനമുള്ള ബ്ലേഡ് മാഫിയ തലവനുമാണ്.
രണ്ടായിരത്തിൻറെ 60 നോട്ടുകളും അഞ്ഞൂറിൻറെ 20നോട്ടുകളും അമ്പതിൻറെ 10 നോട്ടുകളും, ഇരുപതിൻറെ 12 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു ലാപ്‌ടോപ്പ്, കളർ ഫോട്ടോസ്റ്റാറ്റ് പ്രിൻറർ, ബോണ്ട് പേപ്പർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
കോയമ്പത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുൻ സിമി നേതാവിൽ നിന്നാണ് നോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പറുകളും, സാമഗ്രികളും രാകേഷിനു ലഭിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമായും രാകേഷിനു ബന്ധമുണ്ടെന്നാണ് വ്യക്തമായ വിവരം ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ കള്ളനോട്ട് അന്വേഷണം എൻഐഎയ്ക്കു പൊലീസ് കൈമാറിയേക്കും.

The post കള്ളനോട്ടടി പിടിയിലായ ബിജെപി നേതാവ് മലബാറിലെ മൊത്ത വിതരണക്കാരൻ: നോട്ടടിക്കാനുള്ള പേപ്പർ എത്തിക്കുന്ന തമിഴ്‌നാട്ടിലെ മുസ്ലീം നേതാവ്; രാകേഷ് അധോലോക സംഘത്തിലെ കണ്ണിയെന്നു സൂചന appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles