സ്വന്തം ലേഖകൻ
കാഠ്മണ്ഡു: ഇന്ത്യയിൽ പട്ടാള ക്യാംപുകളിൽ പോലും നിർബന്ധിതമായി വിതരണം ചെയ്യുന്ന ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾക്കു നേപ്പാളിൽ വിലക്ക്. ബാബ രാംദേവിൻറെ നേപ്പാളിൽ പതഞ്ജലിയുടെ ആറു ഉത്പന്നങ്ങൾക്കാണ് രാജ്യത്ത് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ആറു പതഞ്ജലി ആയുർവേദയുടെ ആറ് ഉത്പന്നങ്ങളാണ് ഡിപ്പാർട്ട്മെൻറ് ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിരോധിച്ചത്. ദിവ്യ ഗസർ ചൂർണ, ബഹുചി ചൂർണ, അംല ചൂർണ, ത്രിഫല ചൂർണ, അദിവ്യ ചൂർണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉത്പന്നങ്ങൾ.
നേപ്പാളിലെ വിവിധ വിൽപനശാലകളിൽനിന്നുള്ള സാമ്പിളുകൾ പരിശോധിച്ചാണ് ആറ് ഉത്പന്നങ്ങൾ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ ദിവ്യ ഫാർമസിയിൽ ഉൽപാദിപ്പിച്ചതാണ് ഇവ. ഇവ ഇനി വിൽക്കാൻ പാടില്ലെന്നും ചികിത്സകർ രോഗികൾക്ക് ഇവ ശുപാർശ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ബംഗളൂരുവിൽ നിർമിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേപ്പാളിലെ വിപണിയിൽനിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്പന്നങ്ങൾ ഉടൻ തന്നെ വിപണിയിൽ നിന്ന് തിരിച്ചെടുക്കണമെന്ന് നേപ്പാൾ സർക്കാർ പതഞ്ജലിയ്ക്ക് നിർദേശം നൽകി. കച്ചവടക്കാർക്ക് പതഞ്ജലി ഉത്പന്നങ്ങൾ വിൽക്കരുത് എന്ന നിർദേശവും നൽകിയിട്ടുണ്ട്.
The post ഗുണനിലവാരമില്ല: പതഞ്ജലിയ്ക്കു പൂട്ടു വിണു appeared first on Daily Indian Herald.