സ്വന്തം ലേഖകൻ
ലണ്ടൻ: കാറിൽ ലിഫ്റ്റ് ചോദിച്ചു കയറിയ പെൺകുട്ടിയെ വീട്ടിലെത്തിച്ചു ബാത്‌റൂമിനുള്ളിൽ വച്ചു ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ടാക്‌സി ഡ്രൈവറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 13 കാരി പ്രസവിച്ചതോടെ നടത്തിയ ഡിഎൻഎ ടെസ്റ്റിലാണ് ടാക്‌സി ഡ്രൈവറാണ് പ്രതിയെന്നു പൊലീസ് കണ്ടെത്തിയത്. കുട്ടിയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയ്‌ക്കെതിരെ കേസ് എടുത്തത്. ഫ്‌ളോറിഡ ഒക്കാലയിൽ നിന്നുള്ള അവിസുസ് സീഡെയിൽ ഡേവിസിനെതിരെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
2016 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയും സഹോദരിയും റോഡിൽ നിൽക്കുമ്പോൾ, ഡേവിസ് ഇതുവഴി കാറുമായി എത്തി. ഈ സമയം പെൺകുട്ടിയുടെ സഹോദരി ഡേവിസിനോടു കാറിൽ ലിഫ്റ്റ് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ അഭ്യർഥന സ്വീകരിച്ച ഡേവിസ്, ഇരുവരെയും കാറിൽ വീട്ടിലെത്തിച്ചു. ഇതിന്റെ കൂലിയായി പെൺകുട്ടി പണം നൽകിയപ്പോൾ ചില്ലറ കൈവശമില്ലെന്നു ഡേവിസ് പറഞ്ഞു. ഇതേ തുടർന്നു ചേഞ്ച് വാങ്ങുന്നതിനായി സഹോദരി പോയ സമയത്താണ് പീഡനം നടന്നത്. ബാത്ത് റൂമിൽ പോകാനെന്ന വ്യാജേനെ വീടിനുള്ളിൽ കടന്ന പ്രതി, പെൺകുട്ടിയെയുമായി ബലമായി ബാത്ത്‌റൂമിനുള്ളിലേയ്ക്കു പോകുകയായിരുന്നു.
തന്റെ അടിവസ്ത്രം പെൺകുട്ടിയുടെ വായിൽതിരുകിയ ശേഷം ബാത്ത് റൂമിനുള്ളിൽ വച്ച് ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. തുടർന്നു ദിവസങ്ങൾക്കു ശേഷം നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെന്നു കണ്ടെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. എന്നാൽ, തനിക്കു പെൺകുട്ടിയെയും, സഹോദരിയെയും അറിയില്ലെന്ന നിലപാടാണ് ആദ്യം ഡ്രൈവർ സ്വീകരിച്ചിരുന്നത്. ഇതോടെയാണ് പെൺകുട്ടിയുടെ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ കോടതി തയ്യാറായാത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാൾ തന്നെയാണ് കുട്ടിയുടെ അച്ഛനെന്നു കണ്ടെത്തിയത്.
The post കാറിൽ ലിഫ്റ്റ് നൽകിയ 13 കാരി പ്രസവിച്ചു: ഡിഎൻഎ ടെസ്റ്റിൽ അച്ഛനെന്നു തെളിഞ്ഞ 28 കാരൻ അറസ്റ്റിൽ; വീടിന്റെ ബാത്ത് റൂമിനുള്ളിൽ വച്ച് കുട്ടിയെ ബലാത്സഗം ചെയ്ത് ഗർഭിണിയാക്കി appeared first on Daily Indian Herald.