സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസ് ഒത്തു തീർപ്പാക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്താനെത്തിയത് ആർഎസ്എസ് നേതാക്കളെന്നു സൂചന. തന്നെ സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കൾ ചേർന്നാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്നുമാണ് പെൺകുട്ടി ഇപ്പോൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി.
എന്നാൽ, സംഭവത്തിനു പിന്നിൽ ആർഎസ്എസ് ഗൂഡാലോചനയുണ്ടെന്ന സൂചനയാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ആർഎസ്എസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി, അമ്മയെയും കുട്ടിയെയും കണ്ടതായി വ്യക്തമായ സൂചന നാട്ടുകാർക്കു ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ആദ്യഘട്ടത്തിൽ തന്നെ പെൺകുട്ടിയുടെ അമ്മ മൊഴിമാറ്റിയത്.
The post സ്വാമിയുടെ ലിംഗം മുറിച്ച സംഭവം: പെൺകുട്ടി മൊഴി മാറ്റി: പിന്നിൽ ആർഎസ്എസ്; ഭീഷണിയുമായി എത്തിയത് പ്രാദേശിക നേതാവ് appeared first on Daily Indian Herald.