Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യം കരിക്കണം: വെറുപ്പിന്റെ പ്രസംഗവുമായി ഹിന്ദുമഹാസഭാ നേതാവ്

$
0
0

സ്വന്തം ലേഖകൻ

മുംബൈ: മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യം കരിക്കണമെന്നും, രാജ്യത്ത് ഇവരുടെ എണ്ണം കുറയ്ക്കണമെന്നും അടക്കമുള്ള വർഗീയ ചുവയുള്ള പ്രസംഗവുമായി ഹിന്ദുമഹാസഭുടെ വനിതാ നേതാവ്.
മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം കുറക്കാൻ അവരെ വന്ധ്യരാക്കണമെന്നാണ് ആൾ ഇന്ത്യ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം പ്രതിദിനം വളരുകയാണ്. ഇതിൽ അടിയന്തിരാവസ്ഥ നടപ്പാക്കണം. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിർബന്ധിത വന്ധ്യതയ്ക്ക് വിധേയരാക്കണം. അതോടെ അവർക്ക് തങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കാതെ വരും.” സ്വാധി ദേവ താക്കൂർ പറഞ്ഞു.

ലോകത്ത് തങ്ങളുടേതായ സ്വാധീനം ചെലുത്തുന്നതിനായി ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും സ്വാധി ദേവ ആഹ്വാനം ചെയ്തു. ഹരിയാനയിൽ ‘ദേശസ്‌നേഹി’യായ നഥുറാം ഗോദ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതിൽ തന്റെ പൂർണ്ണ പിന്തുണയുണ്ടാവുമെന്നും അവർ അറിയിച്ചു.

The post മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യം കരിക്കണം: വെറുപ്പിന്റെ പ്രസംഗവുമായി ഹിന്ദുമഹാസഭാ നേതാവ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles