പ്രകോപന പ്രസംഗം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു, നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും. ആ മുന്നേറ്റം തടയാന്‍ എത്ര പൊലീസുകാര്‍ ഉണ്ടായാലും കഴിയില്ല എന്നായിരുന്നു ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷിന്റെ ഭീഷണി.
ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസിന്റെ ഔദാര്യമാണെന്നും അത് അവസാനിച്ചാല്‍ പിന്നെ പിടിച്ചാല്‍ പിടികിട്ടില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.
ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യാവാഹകിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നടത്തിയ നെയ്യാറ്റിന്‍ കര ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
The post പ്രകോപന പ്രസംഗം; ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു, പ്രസംഗത്തിലുറച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് appeared first on Daily Indian Herald.