ക്രൈം ഡെസ്‌ക്
ബംഗളൂരു: സിനിമയിൽ അവസരം ഒരുക്കി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഏഴു പെൺകുട്ടികളെ പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെടുത്തിയ സംവിധായകൻ പൊലീസിന്റെ പിടിയിലായി. കന്നഡ സംവിധായകൻ പ്രക്യാത് പോൺസിയും പെൺകുട്ടികളുമാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.
കന്നഡ സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത പോൺസി പുതിയ നായികമാരെ തേടി കഴിഞ്ഞ ദിവസം പത്രങ്ങളിൽ പരസ്യം നൽകി. ഈ പരസ്യത്തിലേയ്ക്കു ഫോൺ ചെയ്തതോടെയാണ് സംഭവത്തിനു പിന്നിലെ വൻതട്ടിപ്പ് പൊലീസ് സംഘം കണ്ടെത്തിയത്. തുടർന്നു പൊലീസ് സംഘം ഇടപാടുകാരെന്ന വ്യാജേനെ പോൺസിയെ സമീപിക്കുകയായിരുന്നു.
ലൈംഗിക വ്യാപാര സംഘത്തിൽ അംഗമായാൽ മാത്രമാണ് പോൺസിയുടെ ചിത്രങ്ങളിൽ പെൺകുട്ടികൾക്കു അവസരം ലഭിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഇയാളുടെ പെൺവാണിഭ സംഘത്തിൽ അ്ംഗമാകുന്ന നടിമാരെ തിരഞ്ഞെടുപ്പിടിച്ച് ഇയാളുടെ ഇഷ്ടക്കാരായ ആളുകളുടെ സിനിമയിൽ അവസരം നൽകുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വൻ തോതിൽ പെൺകുട്ടികളെ ലൈംഗികതയ്ക്കു ഉപയോഗിച്ച സംഘത്തെയാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്.
The post സിനിമയുടെ മറവിൽ പെൺവാണിഭം: പ്രമുഖ സംവിധായകനും ഏഴു യുവതികളും അറസ്റ്റിൽ appeared first on Daily Indian Herald.