Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ബാഗില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ സിഖ് ബാലനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു ജയിലിലിട്ടു

$
0
0

ന്യൂയോര്‍ക്ക്:  ബാഗില്‍ ബോംബുണ്ടെന്ന് സഹപാഠിയോട് പറഞ്ഞ തമാശ പന്ത്രണ്ടുകാരനെ എത്തിച്ചത് ജയിലില്‍. ന്യൂയോര്‍ക്കിലെ ടെക്‌സാസിലാണ് സംഭവം. സഹപാഠിയോട് തന്റെ ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞ സിഖ് വംശംജനായ അര്‍മാന്‍ സിങ് സരായിനാണ് തമാശയുടെ പേരില്‍ മൂന്നുദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. തമാശ പ്രിന്‍സിപ്പാളിന്റെ  ചെവിയിലെത്തിയതോടെ കളി കാര്യമാവുകയായിരുന്നു.

 

അര്‍മാന്റെ ബന്ധു സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ക്ലാസിലെ ഒരു വികൃതിയായ വിദ്യാര്‍ഥി തമാശയ്ക്ക് അര്‍മാന്റെ ബാഗില്‍ ബോംബുണ്ടെന്ന് പ്രിന്‍സിപ്പലിനെ അറിയിച്ചു. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. അര്‍മാനോട് സംഭവത്തെക്കുറിച്ച് ചോദിക്കാതെയും മാതാപിതാക്കളെ വിവരം അറിയിക്കാതെയുമാണ് പ്രിന്‍സിപ്പല്‍ വിവരം പൊലീസില്‍ അറിയിച്ചത്. സ്കൂള്‍ വിട്ട് അര്‍മാന്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് അര്‍മാനെ ജുവനൈലിലേക്ക് അയച്ചതിനെപ്പറ്റി അറിയുന്നത്. മൂന്നു ദിവസം അര്‍മാനെ അവര്‍ കസ്റ്റഡിയില്‍ വച്ചെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കെട്ടിടം ബോംബുവച്ചു തകര്‍ക്കുമെന്ന് പറഞ്ഞതായി സമ്മതിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ ജുവനൈല്‍ ജയിലിലേക്ക് അയച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്കൂള്‍ കെട്ടിടം ബോംബുവച്ചു തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ സ്കൂളിലെത്തുമ്പോള്‍ അധികൃതര്‍ ക്ലാസ് മുറി ഒഴിപ്പിക്കുകയായിരുന്നു. അ‌ര്‍മാനെ ചോദ്യം ചെയ്തപ്പോള്‍ തന്റെ കൈവശം ബോംബുണ്ടെന്ന് അവന്‍ സമ്മതിച്ചു. എന്നാല്‍ സ്കൂള്‍ കെട്ടിടം തകര്‍ക്കുമെന്ന് പറഞ്ഞത് തമാശയാണെന്നും അവന്‍ പറ‍ഞ്ഞിരുന്നു. അവിടെ തിരച്ചില്‍ നടത്തുകയും ബോംബില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്നാണ് അര്‍മാനെ ജുവനൈല്‍ ജയിലിലേക്ക് മാറ്റിയത്. അതേസമയം, ബോംബുണ്ടെന്ന് അഭ്യൂഹമുയര്‍ന്നപ്പോള്‍ അത് കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്ന് മനസിലായതിനെ തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചതെന്് സ്കൂള്‍ വക്താവ് പറഞ്ഞു. വിവരമറിയിക്കുന്നതിനായി പലതവണ മാതാപിതാക്കളം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ സ്കൂളില്‍ തന്നിരുന്ന ഫോണ്‍ നമ്പരുകള്‍ തെറ്റായിരുന്നു. മാതാപിതാക്കളുടെ നമ്പര്‍ അറിയില്ലെന്ന് കുട്ടി പറഞ്ഞുവെന്നും പ്രിന്‍സിപ്പല്‍ പറ‍ഞ്ഞു.

കുട്ടിയെ ചോദ്യം ചെയ്യുകയോ മാതാപിതാക്കളെ വിവരമറിയിക്കുകയോ ചെയ്യാതെ സ്‌കൂള്‍ അധികൃതര്‍ നേരിട്ട് പോലീസില്‍ വിവരമറിയിച്ചു. പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയും മൂന്നുദിവസം തടവിലിടുകയുമായിരുന്നു. സ്‌കൂളില്‍ നിന്നും അര്‍മാന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സ്‌കൂളില്‍ ബന്ധപ്പെട്ടപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. ഡിസംബര്‍ 15നാണ് അര്‍മാനെ തടവില്‍ നിന്നും മോചിപ്പിച്ചത്.

ഡല്ലാസിലെ നിക്കോള്‍സ് ജൂനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അര്‍മാന്‍. അര്‍മാന്റെ കസിന്‍ ജിനി ഹയെര്‍ ഫെയ്‌സുബുക്ക് വഴി ഈ വാര്‍ത്ത പുറംലോകത്തെത്തിച്ചിരിക്കുന്നത്. ജന്മനാ തന്നെ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള കുട്ടിയാണ് അര്‍മാന്‍ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മൂന്നുതവണ തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തിയതായും പറയുന്നുണ്ട്.സ്വന്തമായി നിര്‍മിച്ച ഡിജിറ്റല്‍ ക്ലോക്കുമായി ക്ലാസിലെത്തിയ അഹമ്മദ് മുഹമ്മദ് എന്ന കുട്ടിയെ ക്ലോക്ക്, ബോംബാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് അടുത്തകാലത്താണ്.


Viewing all articles
Browse latest Browse all 20534

Trending Articles