Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചു.മദര്‍ തെരേസ വിശുദ്ധയാകുന്നു

$
0
0

വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ പാവങ്ങള്‍ക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഭൂമിയിലെ മാലാഖ മദര്‍ തേരസേയെ റോമന്‍ കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചേക്കാന്‍ സാധ്യത. 2016 സെപ്‌തംബറില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപനമുണ്ടാകുമെന്ന്‌ ഇറ്റാലിയന്‍ കാത്തലിക്ക്‌ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പത്രമാണ്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മദര്‍ തെരേസെയുടെ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ നടന്ന രണ്ടാമത്തെ അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെയാണ് വിശുദ്ധയായി പ്രഖ്യാപിയ്ക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയത്.

2016 സെപ്തംബര്‍ നാലിനായിരിയ്ക്കും ചടങ്ങുകള്‍. 2003 ല്‍ അന്നത്തെ പോപ്പ് ആയിരുന്ന ജോണ്‍ പോള്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. 1997 ല്‍ ആണ് മദര്‍ തെരേസ അന്തരിയ്ക്കുന്നത്. മദര്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ആദ്യ അത്ഭുത പ്രവര്‍ത്തി ഉണ്ടാകുന്നത്. ഒരു ബംഗാളി സ്ത്രീയുടെ ക്യാന്‍സര്‍ അന്ന് പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്തിയെന്നാണ് പറയുന്നത്. ഇപ്പോള്‍ ബ്രസീലുകാരനായ യുവാവാണ് മദര്‍ തെരേസയുടെ മധ്യസ്ഥ പ്രാര്‍ത്ഥന വഴി തലച്ചോറിലെ അര്‍ബുദം സുഖപ്പെട്ടത്. പോപ്പ് ഇത് അംഗീകരിച്ചതോടെയാണ് വിശുദ്ധയായി പ്രഖ്യാപിയ്ക്കുന്നതിനുളള നടപടിക്രമങ്ങള്‍ തുടങ്ങിയത്.

മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് കത്തോലിക്ക സഭയുടെ ചതിത്രത്തിലെ തന്നെ ഒരു വലിയ സംഭവം ആയിരുന്നു. അന്തരിച്ച് ഏഴ് വര്‍ഷം കൊണ്ട് ഒരാളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിയ്ക്കുന്നത് ആദ്യമായിട്ടായിരുന്നു. അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസ ഇന്ത്യയെ ആണ് തന്റെ പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തത്.

വിശുദ്ധ പദവിയില്‍ എത്താന്‍ ദൈവത്തിന്റെ മദ്ധ്യസ്ഥതയിലുള്ള രണ്ട് അത്ഭുതങ്ങളെങ്കിലും ഉണ്ടാകണം എന്നിരിക്കെ 2002 ല്‍ ബംഗാളി ഗോത്രവര്‍ഗ്ഗത്തില്‍ പെടുന്ന മോണിക്ക ബെസ്ര എന്ന യുവതിക്ക് വയറ്റിലെ അര്‍ബുദം പ്രാര്‍ത്ഥന കൊണ്ട് ഭേദപ്പെട്ടതാണ് ആദ്യ അത്ഭുതമായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രണ്ടാമത്തെ അത്ഭുതത്തിന്റെയും സ്ഥിരീകരണമായി. അതേസമയം ഇത്തരം വാര്‍ത്തകള്‍ പത്രം മുമ്പും പുറത്തുവിട്ടിട്ടുണ്ട്‌. നേരത്തേ സെപ്‌തംബറില്‍ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത്തരത്തില്‍ ഒരു സാധ്യത പത്രം പുറത്തുവിട്ടിരുന്നു. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മാസിഡോണിയയില്‍ അല്‍ബേനിയന്‍ മാതാപിതാക്കള്‍ക്ക്‌ 1910 ലാണ്‌ മദര്‍തേരസേ പിറന്നത്‌. കൊല്‍ക്കത്ത തെരുവുകളിലെ സാധുക്കളെ ശ്രുശ്രൂഷിച്ചുകൊണ്ട്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എത്തിച്ചേര്‍ന്ന മദര്‍ തേരസേയ്‌ക്ക് 1979 ല്‍ നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ വിശുദ്ധയാക്കി പ്രഖ്യാപിക്കുന്ന അറിയിപ്പൊന്നും വന്നിട്ടില്ലെന്ന്‌ വത്തിക്കാന്‍ വക്‌താവ്‌ വ്യക്‌തമാക്കിയിട്ടു


Viewing all articles
Browse latest Browse all 20536

Trending Articles