Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20588

പ്രേഷകരുടെ ഇഷ്ട സുന്ദരികളുടെ വീഡിയോ ഷൂട്ട് വൈറലാകുന്നു

$
0
0

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട സുന്ദരിയാണ് നടി മേഘ്‌ന വിന്‍സന്റ്. മേഘ്‌നയുടെ വിവാഹമാണ് ഈ മാസം 30ന്. താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചന്ദനമഴ സീരിയലില്‍ നിന്ന് വിവാഹത്തിരക്കുകള്‍ മൂലം പിന്മാറുകയാണെന്നും കഴിഞ്ഞദിവസം മേഘ്‌ന വ്യക്തമാക്കിയിരുന്നു. ഇത് മേഘ്‌നയുടെ ആരാധകര്‍ക്ക് വന്‍ ആഘാതമാണ് നല്‍കിയിരിക്കുന്നത്. സീരിയല്‍ റേറ്റിങ് മുന്‍നിരയില്‍ എത്തിക്കുന്നതില്‍ മേഘ്‌നയുടെ സാന്നിധ്യം അനിവാര്യമായിരുന്നു.

എങ്കിലും വിവാഹമായതുകൊണ്ടാണല്ലോ അമൃത സീരിയലില്‍ നിന്ന് പിന്മാറിയതെന്ന ആശ്വാസത്തിലാണ് പ്രേക്ഷകര്‍. മൂന്ന് മാസത്തിനു ശേഷം സീരിയലിലേയ്ക്ക് തിരിച്ചുവരുമെന്നും മേഘ്‌ന വ്യക്തമാക്കിയിരുന്നു. സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിക്കുന്നത്. ഡിംപിളിന്റെ വിവാഹം ഈ മാസം 26 ന് കഴിഞ്ഞിരുന്നു. എറണാകുളം സ്വദേശിയായ ബിസിനസുകാരന്‍ ആന്‍സണാണ് ഡിപിംളിന്റെ ഭര്‍ത്താവ്.

മേഘ്‌നയുടേയും ഡിപിംളിന്റെയും വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് റിസപ്ഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചുവപ്പു നിറത്തിലുള്ള ദാവണി അണിഞ്ഞ് സുന്ദരികളായി രഥത്തിലായിരുന്നു ഇവര്‍ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയത്. ഇരുവരുടേയും വിവാഹത്തിന് മുമ്പുള്ള വിഡിയോ ഷൂട്ടും ഫെയ്സ്ബുക്കില്‍ തരംഗമായിരിക്കുകയാണ്.

The post പ്രേഷകരുടെ ഇഷ്ട സുന്ദരികളുടെ വീഡിയോ ഷൂട്ട് വൈറലാകുന്നു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20588

Trending Articles