Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കേരളത്തില്‍ റിക്കോര്‍ഡ് !ആദ്യദിന കളക്ഷനില്‍ ഗ്രേറ്റ്ഫാദറിനെയും തകര്‍ത്തു, കേരളത്തില്‍ ബാഹുബലിയുടെ പടയോട്ടം

$
0
0

ബാഹുബലി2 കേരളക്കരയില്‍ മിന്നുന്ന പ്രകടനം നടത്തുകയാണ്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ ഈ സിനിമയുടെ ആദ്യദിന കളക്ഷന്‍ 6.5 കോടി രൂപയാണ്. ഒരുമാസം മുമ്പ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍ സൃഷ്ടിച്ച ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡാണ് ബാഹുബലി 2 തകര്‍ത്തത്.

ഗ്രേറ്റ്ഫാദറിന് 4.31 കോടി രൂപയായിരുന്നു ആദ്യ ദിനത്തില്‍ നേടാനായത്. എന്നാല്‍ മമ്മൂട്ടിച്ചിത്രത്തെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ഈ രാജമൗലി മാജിക്. പക്ഷേ ഗ്രേറ്റ്ഫാദര്‍ വെറും ആറുകോടിയില്‍ ഒരുക്കിയ സിനിമയായിരുന്നു എന്നത് ഇവിടെ വിസ്മരിക്കാന്‍ പാടില്ല.ബാഹുബലി ലോകമെമ്പാടുമായി 9000 സെന്‍ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആഗോളതലത്തില്‍ ആദ്യദിന കളക്ഷന്‍ 125 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കേരളത്തില്‍ അടുത്ത ഒരാഴ്ചത്തേക്ക് ബാഹുബലിക്ക് ടിക്കറ്റില്ല. കേരളത്തില്‍ നിന്നുമാത്രം 50 കോടി കളക്ഷനാണ് ബാഹുബലിയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

The post കേരളത്തില്‍ റിക്കോര്‍ഡ് !ആദ്യദിന കളക്ഷനില്‍ ഗ്രേറ്റ്ഫാദറിനെയും തകര്‍ത്തു, കേരളത്തില്‍ ബാഹുബലിയുടെ പടയോട്ടം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles