Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റില്‍ പതിനെട്ടുകോടിയുടെ ഭാഗ്യം നേടി മലയാളി കുടുംബം

$
0
0

അബുദാബി: പതിനെട്ടുകോടിയുടെ ലോട്ടറി നേടി മലയാളി ഡോക്ടറും കുടുംബവും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ (10 ദശലക്ഷം ദിര്‍ഹം) യുടെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് നിഷിതയുടെ പേരില്‍ ഭര്‍ത്താവ് രാജേഷ് തമ്പി എടുത്ത 058390 എന്ന ടിക്കറ്റില്‍ ഭാഗ്യമെത്തിയത്.

ആറ് മാസം മുന്‍പാണ് നിഷിതയുടെ ഭര്‍ത്താവ് ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാന്‍ തുടങ്ങിയത്. ഒരു മാസം അഞ്ച് ടിക്കറ്റുകള്‍ വീതം വാങ്ങിക്കുമായിരുന്നു. അങ്ങനെ അമേരിക്കയില്‍ നിന്ന് തുടര്‍ച്ചയായി അമ്പത് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ ശേഷമാണ് കോടിപതിയായത്. നിഷിതയുടെ ഭര്‍ത്താവ് അവരുടെ പേരില്‍ ടിക്കറ്റെടുക്കുകയായിരുന്നു. നേരത്തെ രണ്ട് വര്‍ഷം യുഎഇയില്‍ കുട്ടികളുടെ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള നിഷിത കഴിഞ്ഞ ജൂലൈയില്‍ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലേയ്ക്ക് കൂടുമാറുകയായിരുന്നു. ടെക്‌സാസിലെ ഹുസ്റ്റണിലാണ് ഇപ്പോള്‍ ഭര്‍ത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസം.

യുഎഇയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നിഷിതയും കുടുംബവും ഇങ്ങോട്ട് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നത്. ഇത്രയും വലിയ തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നിഷിത പറഞ്ഞു. അമേരിക്കന്‍ സമയം ഇന്നലെ അര്‍ധരാത്രി നിഷിതയുടെ അച്ഛനാണ് സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി സമ്മാനം ഉറപ്പാക്കി. കോഴിക്കോട് സേവനമനുഷ്ഠിക്കുന്ന ഡോ.രാധാകൃഷ്ണ പിള്ളയുടെ മകളാണ് നിഷിത.
ഇതുവരെ ബിഗ് ടിക്കറ്റ് വഴി 178 കോടിപതികളുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു.

The post അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റില്‍ പതിനെട്ടുകോടിയുടെ ഭാഗ്യം നേടി മലയാളി കുടുംബം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles