കോഴിക്കോട്: പാര്‍ട്ടി പത്രത്തില്‍ വരെ ജീവനക്കാരുള്ള കറകളഞ്ഞ പാര്‍ട്ടി കുടുംബമാണ് ജീഷ്ണിവിന്റേത്.. ഇന്നലെ പിണറായി പോലീസ് വലിച്ചിഴച്ച ജിഷ്ണുവിന്റെ അമ്മയും എസ് എഫ് ഐയി നേതാവായി വളര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക….എന്നിട്ടും ജീഷ്ണുവിന്റെ കുടുംബത്തിന് നീതി അകലെയാണ്… സ്വന്തം പ്രസ്ഥാനത്തില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ക്ക് പോലും നീതി നിഷേധിക്കപെടുമ്പോള്‍ എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ആശങ്കയിലാവുകയാണ് ജീഷ്ണിവിന്റെ നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.
പിണറായിയുടെ കുടത്ത ആരാധകനായിരുന്നു ജിഷ്ണു പ്രണോയിയും. പിണറായിക്കെതിരായ ഏത് പരമാര്‍ശത്തേയും അതിശക്തമായി എതിര്‍ക്കുന്ന എസ് എഫ് ഐ നേതാവ്. വിപ്ലവ വീര്യവുമായി പിണറായിക്ക് വേണ്ടി നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട യുവാവ്. അത്തരത്തിലൊരു കുട്ടിയുടെ മരണത്തിലാണ് പിണറായി സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താത്. ഇതും ബന്ധുക്കളേയും നാട്ടുകാരേയും വേദനിപ്പിക്കുന്നു. ജിഷ്ണുവിനെ സ്‌നേഹിക്കുന്നവരൊക്കം പാര്‍ട്ടിയേയും പിണറായിയേയും തള്ളിപ്പറയുന്ന അവസ്ഥയിലാണ് ഇപ്പോള്‍
ഈ രീതിയിലുള്ള ഒരു പാര്‍ട്ടി അനുഭാവകിളെ പൊലീസ് അപമാനിച്ചതിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ ന്യായീകരിച്ചതിലും ഞെട്ടി നില്‍ക്കയാണ് സി.പി.എം പ്രാദേശിക നേതൃത്വം.കുടുംബത്തിന് നീതി ലഭിക്കാത്തത് അണികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതാണ് പാര്‍ട്ടിയെ വലക്കുന്നത്. ഇന്നലെ മഹിജക്കെതിരായ നടപടയില്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയതില്‍ ഏറെയും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. പിളര്‍പ്പിന് സമാനമായ അന്തരീക്ഷമാണ് ഈ മേഖലയില്‍ മാര്‍ക്വിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുക്കുന്നത്.
ജിഷ്ണു പ്രണോയിയുടെ മരണം നടന്ന് 90 ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്തത് പാര്‍ട്ടിക്കും വലിയ നാണക്കേടായിട്ടുണ്ട്. പൊലീസ് നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുമ്പോഴും സിപിഎമ്മിനെയും സര്‍ക്കാറിനെയും സംരക്ഷിച്ചുനിര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തേണ്ട സമരം ഡി.ജി.പി ഓഫിസിനു മുന്നിലേക്ക് മാറ്റിയത്.
നേരത്തെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുമെന്ന് നേരത്തെ കുടുംബം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സി.പി.എം നേതൃനിരയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് സമരം മാറ്റുകയായിരുന്നു. പിന്നീട് പ്രതികളെ കണ്ടെത്താന്‍ എല്ലാവിധ സഹായങ്ങളും പാര്‍ട്ടി ഉറപ്പുനല്‍കിയെങ്കിലും പ്രതികള്‍ വലയിലായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ് ണദാസിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് അവസാന നിമിഷം ഡി.ജി.പി ഓഫിസിനു മുമ്പില്‍ സമരം നടത്താന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.
ജിഷ്ണു പ്രണോയിയുടെ ഫോണ്‍ സന്ദേശങ്ങള്‍ കണ്ടെടുത്തതോടെ മരണത്തിനു പിന്നില്‍ കോളജ് അധികൃതരുടെ പീഡനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് രൂപവത്കരിച്ച കര്‍മസമിതി രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോയതോടെ യു.ഡി.എഫും ബിജെപിയും സമിതി വിട്ടത് സിപിഎമ്മിന് തിരിച്ചടിയാവുകയായിരുന്നു. കെപിസിസി പ്രസിഡന്റായിരുന്ന വി എം. സുധീരന്‍ മൂന്നു തവണ ജിഷ്ണുവിന്റെ വീട്ടിലെത്തിയെങ്കിലും സംഭവം രാഷ്ട്രീയവത് കരിക്കാന്‍ തയാറല്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
സംസ്ഥാനത്തെ 12ഓളം മന്ത്രിമാരും ജിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ വളയത്ത് നടന്ന ഗദ്ദികയുടെ വിവിധ പരിപാടികള്‍ക്കെത്തിയ മന്ത്രിമാര്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു. എന്നാല്‍ നിയമസഭ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ സ്ഥലത്തെത്തിയെങ്കിലും വീട്ടില്‍ പോകാതിരുന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പിണറായി വിജയന് കുടുംബം തുറന്ന കത്തെഴുതിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതത്രേ.
നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് കേസ് അട്ടിമറിക്കപ്പെടുന്നതിനിടയാക്കുന്നതെന്ന് കുടുംബം നിരവധി തവണ ഉന്നയിച്ചെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും തയാറായത്. പാര്‍ട്ടി കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്ത നിലപാടിനെതിരെ പാര്‍ട്ടിക്കകത്ത് വിവാദം പുകയുകയാണ്.
The post ചോര ചെങ്കൊടിപിടിച്ച കുടുംബം; സ്വന്തം ഭരണത്തിലെ നീതികേടോര്‍ത്ത് പൊട്ടിക്കരയുന്നു; പിണറായിക്കുവേണ്ടി മുഷ്ടി ചുരട്ടിയ ജീഷ്ണുവിന്റെ ഓര്‍മ്മകര്‍ സിപിഎമ്മിനെ വേട്ടയാടുന്നു appeared first on Daily Indian Herald.