തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ മന്ത്രി സ്ത്രീയോട് മോശമായി ഫോണില്‍ സംസാരിച്ച് ഓഡിയോ പുറത്ത് വിട്ടു. ഇന്നുമുതല്‍ സംപ്രേഷണം ആരംഭിച്ച മംഗളം ചാനലാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന വീഡിയോ പുറത്ത് വിട്ടത്.
പിണറായി മന്ത്രിസഭയിലെ അംഗത്തിന്‍െ എന്ന് പറഞ്ഞ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം ടിവി സംപ്രേഷണം തുടങ്ങി. മന്ത്രിയുടെ ലൈംഗിക ചുവയുള്ള സംഭാഷണമാണ് മംഗളം പുറത്തു വിട്ടത്. അഭയം തേടിയ അഗതിയായ വീട്ടമ്മയോട് മന്ത്രി നടത്തുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്താകുന്നത്. ഇടതുപക്ഷ മന്ത്രിസഭയിലെ വൈകൃതമാണ് പുറത്തുവരുന്നതെന്ന് മംഗളം പറയുന്നു.
മംഗളത്തിന്റെ ക്രൈം റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീ സുരക്ഷയ്ക്കായി ശബ്ദമുയര്‍ത്തിയ മന്ത്രിയാണ് ഇദ്ദേഹമെന്ന് ജയചന്ദ്രന്‍ പറയുന്നു.
മന്ത്രിയുടെ പേര് മംഗളം പുറത്തു വിട്ടിട്ടില്ല. നിഷ്പക്ഷനിലപാടുകളും നട്ടെല്ലുറപ്പുള്ള വാര്‍ത്തകളുമായി ദൃശ്യമാധ്യമരംഗത്തു വേറിട്ട പാത വെട്ടിത്തുറക്കാന്‍ മുഴുവന്‍സമയ വാര്‍ത്താ ചാനല്‍ എന്ന ടാഗ് ലൈനിലാണ് മംഗളം തുടങ്ങിയത്. ഇന്ന് രാവിലെ മുതലാണ് സംപ്രേഷണം തുടങ്ങിയത്. മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, മാനേജിങ് ഡയറക്ടറും സിഇഒയുമായ ആര്‍. അജിത്കുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. ഇന്റല്‍സാറ്റ്-17 എന്ന ഉപഗ്രഹത്തിലൂടെയാണു മംഗളം ടെലിവിഷന്‍ പ്രേക്ഷകരിലെത്തുന്നത്.
മംഗളം ടെലിവിഷന്റെ പ്രധാനവാര്‍ത്തകളാണു ട്രൂ സ്റ്റോറീസ് എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നത്. കേരളത്തെ നടുക്കുന്ന വാര്‍ത്തകള്‍ ഇന്നു ട്രൂ സ്റ്റോറീസ് പുറത്തുകൊണ്ടുവരുമെന്നാണ് അവകാശ വാദം. പത്രപ്രവര്‍ത്തനരംഗത്തു വേറിട്ട വാര്‍ത്തകളുമായി ശ്രദ്ധേയമായ അനുഭവസമ്പത്തുമായാണു മംഗളം ദൃശ്യമാധ്യമരംഗത്തേക്കു കടക്കുന്നത്.
The post സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീയോട് ലൈംഗീകത പറഞ്ഞ് ഇടതുമുന്നണിയിലെ മന്ത്രി;കേരളത്തെ ഞെട്ടിയ്ക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ട് മംഗളം ചാനല്‍ appeared first on Daily Indian Herald.