Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ജിഷവധക്കേസില്‍ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റി; ഈ കുറ്റപത്രവുമായി പോയാല്‍ കോടതിയില്‍ തിരിച്ചടി നേരിടും

$
0
0

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് അന്വേഷണ സംഘം. ഇപ്പോഴത്തെ നിലയില്‍ ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.

കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്‍വിധിയോടെയാണ് അന്വേഷണം നടന്നതെന്ന് വിജിലന്‍സ് പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് 16 പേജ് വരുന്ന അതീവ രഹസ്യ സ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി.

കേസില്‍ അമീറുള്‍ ഇസ്ലാം മാത്രമാണോ പ്രതി എന്ന സംശയവും കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും വിജിലന്‍സ് ഉന്നയിക്കുന്നുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. പരിശോധനയില്‍ കണ്ടെത്തിയ വിവരവും സ്വന്തം നിഗമനങ്ങളും ചേര്‍ത്താണ് ഡിജിപി ജേക്കബ് തോമസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ടിപി സെന്‍കുമാര്‍ ഡിജിപിയായിരിക്കെ നടന്ന അന്വേഷണത്തിലും പിന്നീട് ഡിജിപിയായി വന്ന ലോക്‌നാഥ് ബെഹ്‌റ നിയോഗിച്ച പ്രത്യേക സംഘത്തിനും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റ തള്ളി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷമായിരുന്നു കൊലപാതകം. ജിഷയും അമ്മയും മാത്രം താമസിക്കുന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വൈകുന്നേരം അതിക്രമിച്ചു കയറിയ പ്രതി അമീറുല്‍ ഇസ്‌ലാം ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റം. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും കൃത്യമായ ഉത്തരം നല്‍കാന്‍ പൊലീസിനായിട്ടില്ല.

കേസ് അന്വേഷണത്തെ കുറിച്ച് ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിനെ പൊലീസ് എതിര്‍ത്തിരുന്നു. ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ഡിജിപി തള്ളുകയും ചെയ്തു. ഡിജിപി സര്‍ക്കാരിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കോടതിയില്‍ വിചാരണയിലെത്തി നില്‍ക്കുന്ന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നിര്‍ണായകമാകും. ഒപ്പം സര്‍ക്കാരിനെ വെട്ടിലാക്കുന്നതുമാണ് റിപ്പോര്‍ട്ട്

The post ജിഷവധക്കേസില്‍ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റി; ഈ കുറ്റപത്രവുമായി പോയാല്‍ കോടതിയില്‍ തിരിച്ചടി നേരിടും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles