കുണ്ടറയില്‍ പത്ത് വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ പീഡന കേസില്‍ മുത്തശ്ശി അറസ്റ്റില്‍. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത പ്രതി വിക്ടറിന്റെ ഭാര്യയായ ലതാ മേരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചികില്‍സയിലായിരുന്ന ആശുപത്രിയില്‍നിന്നാണ് കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റു ചെയ്തത്. കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ വിക്ടറിന് ഒത്താശ ചെയ്‌തെന്നു തെളിഞ്ഞതോടെയാണു ലതാ മേരിയേയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തത്. കേസില്‍ രണ്ടാം പ്രതിയാണ് ലതാ മേരി. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയും അമ്മയും കേസില്‍ സാക്ഷിയാകും. ഇവരുടെ അയല്‍വാസി 14 വയസുകാരന്റെ മരണത്തിലും വിക്ടറിനും മകനും പങ്കുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കും.
സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിന്റെ പങ്ക് പൊലീസിനു മുന്നില്‍ വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യയും ഇരയുടെ മുത്തശ്ശിയുമായ ലതാ മേരിയാണ്. എന്നാല്‍, വിക്ടര്‍ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരിച്ച കുട്ടിയുടെ മൂത്ത സഹോദരിയുടെ നിര്‍ണായകമായ മൊഴിയാണ് സംശയത്തിന്റെ മുന മുത്തശ്ശിയിലേക്കും നീങ്ങാന്‍ കാരണമായത്. മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തില്‍ മൂത്തകുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ മുത്തശ്ശിക്കും അമ്മയ്ക്കും പീഡനവിവരം അറിയാമായിരുന്നുവെന്ന മൊഴിയാണ് ലഭിച്ചത്.
The post കുണ്ടറയിലെ പത്ത് വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ മുത്തശ്ശി അറസ്റ്റില്‍; പ്രതിക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു കൊടുത്തതിനാണ് appeared first on Daily Indian Herald.