രാജ്‌കോട്ട്: വിദ്യാര്‍ത്ഥികളെ നീല ചിത്രം കാണിച്ച് നഗ്ന നൃത്തം ചെയ്യിപ്പിച്ച അധ്യാപിക അറസ്റ്റില്‍. രാജാകോട്ടില്‍ നിന്നാണ് ഞെട്ടിയ്ക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്.
പോര്‍ബന്ധറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ വ്യാഴായ്ചയാണ് സംഭവം. ഇല്ലാ ഗോസ്വാമി(50) എന്ന അധ്യാപികയെയാണ് രക്ഷിതാക്കളുടെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസമായി അധ്യാപിക വിദ്യാര്‍ഥികളെ കൊണ്ട് നഗ്‌ന നൃത്തം ചെയ്യിപ്പിക്കാറുണ്ടെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. വിസമ്മതിച്ചാല്‍ ഉപദ്രവിക്കുകയും ആരോടും ഈ കാര്യങ്ങള്‍ പറയരുതെന്ന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
സെക്ഷന്‍ 293 (കുട്ടികളെ അശ്ശീല ചിത്രം കാണിക്കുക), സെക്ഷന്‍ 294 (അശ്ശീലമായ പ്രവര്‍ത്തി ചെയ്യുക ), സെക്ഷന്‍ 506 (കുറ്റകരമായി ഭീഷണിപ്പെടുത്തുക ), പോക്‌സോ എന്നീ വകുപ്പുകളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും സഹപ്രവര്‍ത്തകര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാമെന്ന് ഇല്ലാ ഗോസ്വാമി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
The post നീല ചിത്രം കാണിച്ച് വിദ്യാര്‍ത്ഥികളെ നഗ്നം നൃത്തം ചെയ്യിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു; നൃത്തം ചെയ്തിലെങ്കില്‍ ക്രൂരമര്‍ദ്ദനം appeared first on Daily Indian Herald.