ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍ഡിലാണ് ജ്യൂസിനു പകരം അമ്മ മകൾക്ക് സ്‍കൂളിലേക്ക് വോഡ്ക കൊടുത്തുവിട്ട സംഭവം അരങ്ങേയറുന്നത് . കുട്ടികള്‍ക്ക് ഉച്ചയ്‍ക്ക് കഴിക്കാനായി സ്‍കൂളിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണം വളരെ ശ്രദ്ധയോടെയാണ് അമ്മമാര്‍ തയ്യാറാക്കുന്നത്. എന്നാല്‍ അതിനിടയ്‍ക്ക് അശ്രദ്ധ വന്നാലോ.
ഫ്രിഡ്‍ജില്‍നിന്ന് ജ്യൂസ് ആണെന്നുകരുതിയാണ് അമ്മ തന്‍റെ അഞ്ചു വയസുള്ള മകള്‍ക്ക് സ്‍കൂളിലേക്ക് സ്‍മിര്‍നോഫ് വോഡ്‍ക കൊടുത്തയച്ചത് . സംഭവം സ്‍കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ വീട്ടിലേക്ക് വിളിച്ച് കാര്യം തിരക്കുകയായിരുന്നു. അപ്പോളാണ് അമ്മപോലും അബദ്ധം പറ്റിയ കാര്യം അറിഞ്ഞത്. എന്തായാലും തനിക്ക് പറ്റിയ അബദ്ധം ആ അമ്മതന്നെയാണ് ഫേസ്‍ബുക്കിലൂടെ പുറത്തുവിട്ടത്.
The post അമ്മയ്ക്ക് അബദ്ധം പിണഞ്ഞു.ജൂയ്സിന് പകരം വോഡ്കയുമായി കുട്ടി സ്കൂളിലെത്തി appeared first on Daily Indian Herald.