Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

വാഹനം പൂര്‍ണ്ണമായും സ്റ്റിക്കറൊട്ടിച്ച് അടച്ചു; വാഹനം തടഞ്ഞ പോലീസിനെതിരെ വ്യാജ പ്രചരണമെന്ന്

$
0
0

കൊച്ചി: അങ്കമാലി ഡയറീസിലെ സിനിമാ പ്രവര്‍ത്തകരോട് പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം തെറ്റെന്ന് സൂചന. സിനിമാ പ്രചരണത്തിന്റെ ഭാഗമായി മൂവാറ്റുപ്പുഴയിലെത്തിയ പോലീസ് തങ്ങളോട് സദാചാര പോലീസ് ചമഞ്ഞുവെന്നാണ് സംവിധായകന്‍ ലിജോ പെല്ലിശ്ശേരി പരാതിയുമായി രംഗത്തെത്തിയത്.

സിനിമാ പ്രചരണത്തിന്റെ ഭാഗമായി ഗ്ലാസുള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ച വാഹനം കണ്ടപ്പോള്‍ കാര്യങ്ങള്‍ തിരക്കുകമാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. ഗ്ലാസുള്‍പ്പെടെ പൂര്‍ണ്ണമായും നിയമവിരുദ്ധമായി അടച്ചുപൂട്ടിയ വാഹനത്തില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.car-s-s

പിന്നീട് വാഹനം നിര്‍ത്തി കാറിലുള്ളവരോട് പുറത്തിറങ്ങാന്‍ പറഞ്ഞപ്പോഴാണ് സിനിമയിലെ അഭിനേതാക്കളാണെന്ന പറഞ്ഞ്. അപ്പോള്‍ തന്നെ അവരെ വിട്ടയച്ചതായും മൂവാറ്റുപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കുന്ന. ഈ സംഭവമാണ് ഊതി പെരുപ്പിച്ച് സദാചാര ഗുണ്ടായിസമാക്കി മാറ്റിയതെന്നാണ് പോലീസ് പറയുന്നത്. അടച്ചുപൂട്ടിയ വാഹനം പരിശോധിക്കുക എന്ന പോലീസ് നടപടിമാത്രമാണ് നടന്നതെന്നും പോലീസ് പറയുന്നു. സിനിമാ പ്രചരണത്തിന്റെ ഭാഗമായാല്‍ പോലും ഗ്ലാസ് പൂര്‍ണ്ണാമായും അടച്ചുകെട്ടി വാഹനം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.

The post വാഹനം പൂര്‍ണ്ണമായും സ്റ്റിക്കറൊട്ടിച്ച് അടച്ചു; വാഹനം തടഞ്ഞ പോലീസിനെതിരെ വ്യാജ പ്രചരണമെന്ന് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20545

Trending Articles