Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മിഷേല്‍ ഷാജിയെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ട് യുവാക്കള്‍ ആരാണ് ? സി എ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സുപ്രധാന തെളിവുകള്‍ക്കായി ക്രൈബ്രാംഞ്ചിന്റെ അന്വേഷണം

$
0
0

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹതയകറ്റാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആത്മഹത്യയാണെന്ന വാദത്തില്‍ പോലീസ് ഉറച്ച് നില്‍ക്കുമ്പോഴും സാഹചര്യ തെളിവുകളും സുഹൃത്തുക്കളുടെ മൊഴികളും മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദമാണ് ഉയര്‍ത്തുന്നത്. നേരത്തെ മിഷേല്‍ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിട്ടില്ലെന്നും സഹപാഠികള്‍ പറയുന്നു. കാമുകന്റെ സമ്മര്‍ദ്ദം സഹിക്കാതെ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ആരെയോ മിഷേല്‍ ഭയന്നിരുന്നെന്ന വീട്ടുകാരുടെ പരാതിയിക്കുപിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം. കല്ലൂര്‍ പള്ളിയില്‍ നിന്നിറങ്ങിയതിന് പിന്നാലെ മിഷേലിനെ പിന്തുടര്‍ന്ന ബൈക്ക് കണ്ടെത്താണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നത്.

കലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങി ഇടത്തോട്ട് നടന്ന ശേഷം രണ്ട് മിനിറ്റിനുള്ളില്‍ മിഷേല്‍ തിരിച്ചു നടന്നത് ബൈക്കില്‍ വന്ന ആരെയോ കണ്ട് ഭയന്നിട്ടാണെന്ന സംശയം നില നില്‍ക്കുന്ന സാഹചര്യത്തില്‍ ബൈക്ക് യാത്രക്കാരനെ കണ്ടെത്തി ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. ഇതിനായി പള്ളിക്ക് വടക്കുഭാഗത്തേക്കുള്ള റോഡിന് സമീപമുള്ള സി സി ടി വി ക്യാമറകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ബൈക്കിന്റെ നമ്പറുള്ള ദൃശ്യം ലഭിച്ചാല്‍ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗോശ്രീ റോഡിലൂടെ പെണ്‍കുട്ടി നടന്നു പോകുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഇവിടെയുള്ള ഫ്‌ളാറ്റുകളിലെയും മറ്റും സി സി ടി വി ക്യാമറകളും പരിശോധിക്കന്നുണ്ട്.

അതിനിടെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ക്രോണിന്‍ അലക്‌സാണ്ടറിനെ തെളിവെടുപ്പിനായി ഛത്തീസ്ഗഡില്‍ കൊണ്ടു പോകാനുള്ള നീക്കം സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ചു. ക്രോണിന്റെ മാനസികാവസ്ഥ കൂടി കണക്കിലെടുത്താണ് തീരുമാനം. ദൂരയാത്രക്കിടെ പ്രതി എന്തെങ്കിലും കടുംകൈ ചെയ്യാന്‍ മുതിര്‍ന്നാല്‍ കാര്യങ്ങള്‍ കുടുതല്‍ വഷളാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആശങ്ക. അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ ഛത്തീസ്ഗഢില്‍ അയച്ച് പ്രതി ജോലി ചെയ്തുവന്ന സ്ഥാപനത്തില്‍ പരിശോധന നടത്തും. ക്രോണിനെ അടുത്ത ദിവസം തന്നെ ഇയാളുടെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുത്തവരില്‍ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കുന്നുണ്ട്. മിഷേലിനെ ക്രോണിന്‍ തല്ലിയിട്ടുണ്ടെന്നാണ് മിഷേലിന്റെ ഉറ്റ സുഹൃത്ത് നല്‍കിയിട്ടുള്ള മൊഴി. മിഷേലിനെ കാണാനെത്തിയ ക്രോണിന്‍ കലൂര്‍ പള്ളിക്ക് മുന്നില്‍ വെച്ചാണ തല്ലിയെന്ന് സുഹൃത്ത് പറയുന്നത്. എന്നാല്‍ മിഷേലിനെ താന്‍ തല്ലിയിട്ടില്ലെന്നാണ് ലോക്കല്‍ പോലീസിന്റെ ചോദ്യം ചെയ്യലിലും ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലും ക്രോണിന്‍ ആവര്‍ത്തിക്കുന്നത്. ക്രോണിന്‍ മിഷേലിനെ തല്ലിയതിന് സാക്ഷികളില്ല. സുഹൃത്തിന് മിഷേല്‍ പറഞ്ഞു കേട്ട അറിവ് മാത്രമാണ് ഇക്കാര്യത്തിലുള്ളത്.

അതിനിടെ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയപ്പോഴുള്ള ചിത്രമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്ന് പോലീസ് വ്യക്തമാക്കി.
മിഷേലിന്റെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ധരിച്ചിരുന്നത് ചുവന്ന ടീഷര്‍ട്ടാണെന്നും എന്നാല്‍ പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ചുരിദാര്‍ ധരിച്ച മിഷേലിനെയാണെന്നും ഇതിലെ ദുരൂഹത പോലീസ് അന്വേഷിച്ചില്ലെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിട്ടുണ്ടെന്നും അത് മിഷേലിന്റെ കുടുംബാംഗങ്ങളും കണ്ടിട്ടുള്ളതാണെന്നും അതില്‍ ചുരിദാര്‍ തന്നെയാണ് ധരിച്ചിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

The post മിഷേല്‍ ഷാജിയെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ട് യുവാക്കള്‍ ആരാണ് ? സി എ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സുപ്രധാന തെളിവുകള്‍ക്കായി ക്രൈബ്രാംഞ്ചിന്റെ അന്വേഷണം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles