ആലപ്പുഴ: കെട്ടിട നിര്‍മ്മാണ തൊഴിലാളിയ്ക്ക് ഒരു കോടിയുടെ ഭാഗ്യം.പണിസ്ഥലത്ത് എത്തിയ ലോട്ടറി വില്‍പനക്കാരനില്‍ നിന്നാണു സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. ലോട്ടറിയുടെ ഫലം അറിഞ്ഞതും കെട്ടിടനിര്‍മ്മാണം നടക്കുന്ന വീട്ടിലെ പത്രത്തില്‍നിന്നാണ്.
അങ്ങനെ വയലാര്‍ വേലിക്കകത്ത് വി.കെ.സുനില്‍ (48) കോടീശ്വരനായി. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപത്തെ വീട്ടില്‍ കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടെയാണു കോടീശ്വരനായ വിവരം സുനില്‍ അറിഞ്ഞത്. ജോലി പൂര്‍ത്തിയാക്കിയ ശേഷം കാവില്‍ സഹകരണ ബാങ്കില്‍ ടിക്കറ്റ് ഏല്‍പിച്ചു. പുന്നപ്രവയലാര്‍ സ്വാതന്ത്ര്യ സമരസേനാനി പരേതനായ വി.കെ.കരുണാകരന്‍ മേസ്തിരിയുടെ മകനാണു സുനില്‍.
സിപിഐ വയലാര്‍ എംഎന്‍ സ്മാരക ശാഖയുടെ സെക്രട്ടറിയാണ്. പതിവായി ലോട്ടറി എടുക്കാറുണ്ട്. സമ്മാനമായി ലഭിക്കുന്ന തുകയില്‍നിന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മായിത്തറയിലെ സര്‍ക്കാര്‍ വയോധികസദനത്തിനും അനാഥമന്ദിരത്തിനും സംഭാവന നല്‍കുമെന്നു സുനില്‍ പറഞ്ഞു. ഗംഗയാണു ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സച്ചിന്‍, സാന്ത്വന എന്നിവരാണു മക്കള്‍.
The post കെട്ടിട നിര്‍മ്മാണ തൊഴിലാളിയ്ക്ക് ഒരു കോടിയുടെ ഭാഗ്യം appeared first on Daily Indian Herald.